നൂപുർ ശർമ: എല്ലാ എഫ്‌ഐആറും ഡൽഹി പോലീസിനു കീഴിൽ
നൂപുർ ശർമ:  എല്ലാ എഫ്‌ഐആറും ഡൽഹി പോലീസിനു കീഴിൽ
Saturday, September 24, 2022 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ടി​വി ചാ​ന​ൽ ച​ർ​ച്ച​യ്ക്കി​ട​യി​ൽ ബി​ജെ​പി​യു​ടെ മു​ൻ വ​ക്താ​വ് നൂ​പു​ർ ശ​ർ​മ ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ന​ൽ അ​വ​താ​ര​ക ന​വി​ക കു​മാ​റി​നെ​തി​രേ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ എ​ഫ്ഐ​ആ​റും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ കീ​ഴി​ലേ​ക്ക് ഒ​രു​മി​ച്ച് നീ​ക്കാ​ൻ സു​പ്രീംകോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ജ​സ്റ്റീ​സു​മാ​രാ​യ എം.​ആ​ർ. ഷാ, ​കൃ​ഷ്ണ മു​രാ​രി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ലി​ജ​ൻ​സ് ഫ്യൂ​ഷ​ൻ ആ​ൻ​ഡ് സ്ട്രാ​റ്റ​ജി​ക് ഓ​പ്പ​റേ​ഷ​ൻ​സ് ആ​ണ് ഇ​നി കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക.


ന​വി​ക കു​മാ​റി​നെ​തി​രേ എ​ട്ട് ആ​ഴ്ച​ത്തേ​ക്ക് മ​റ്റു ന​ട​പ​ടി​ക​ൾ ഒ​ന്നും സ്വീ​ക​രി​ക്ക​രു​തെ​ന്നും ഈ ​കാ​ല​യ​ള​വി​ൽ അ​വ​ർ​ക്ക് എ​ഫ്ഐ​ആ​റു​ക​ൾ റ​ദ്ദാ​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.