ഒവൈസിയുടെ പാർട്ടി ഗുജറാത്തിലും മ​ത്സരിക്കുന്നു
ഒവൈസിയുടെ പാർട്ടി ഗുജറാത്തിലും മ​ത്സരിക്കുന്നു
Monday, September 26, 2022 12:20 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: അ​​സ​​ദു​​ദ്ദീ​​ൻ ഒ​​വൈ​​സി നേ​​തൃ​​ത്വം ന​​ല്കു​​ന്ന ഓ​​ൾ ഇ​​ന്ത്യ മ​​ജ്‌​​ലി​​സ്-​​ഇ-​​ഇ​​ത്തേ​​ഹാ​​ദു​​ൽ മു​​സ്‌​​ലി​​മീ​​ൻ(​​എ​​ഐ​​എം​​ഐ​​എം) ഗു​​ജ​​റാ​​ത്തി​​ൽ മൂ​​ന്നു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു.

എ​​ഐ​​എം​​ഐ​​എം ഗു​​ജ​​റാ​​ത്ത് ഘ​​ട​​കം പ്ര​​സി​​ഡ​​ന്‍റും മു​​ൻ എം​​എ​​ൽ​​എ​​യു​​മാ​​യ സ​​ബീ​​ർ കാ​​ബ്‌​​ലി​​വാ​​ല ജ​​മാ​​ൽ​​പു​​രി​​ൽ മ​ത്സരി​​ക്കും. കൗ​​ശി​​ക പാ​​ർ​​മ​​ർ(​​ദാ​​നി​​ലിം​​ദ), വ​​സിം ഖു​​റേ​​ഷി(​​സൂ​​റ​​ത്ത് ഈ​​സ്റ്റ്) എ​​ന്നി​​വ​​രാ​​ണു മ​​റ്റു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ.

ഗു​​ജ​​റാ​​ത്ത് ന​​ഗ​​ര​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ഐ​​എം​​ഐ​​എം 25 വാ​​ർ​​ഡു​​ക​​ളി​​ൽ വി​​ജ​​യി​​ച്ചി​​രു​​ന്നു. അ​​ഹ​​മ്മ​​ദാ​​ബാ​​ദ്, മൊ​​ദാ​​സ, ഗോദ്ര, ഭാ​​റു​​ച്ച് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പാ​​ർ​​ട്ടി വി​​ജ​​യി​​ച്ച​​ത്. മ​​ഹാ​​രാ​​ഷ്‌​​ട്ര, ബി​​ഹാ​​ർ, പ​​ശ്ചി​​മ​​ബം​​ഗാ​​ൾ, യു​​പി നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ എ​​ഐ​​എം​​ഐ​​എം മ​ത്സ​​രി​​ച്ചി​​രു​​ന്നു.


തെ​​ലു​​ങ്കാ​​ന​​യ്ക്കു പു​​റ​​മേ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലും ബി​​ഹാ​​റി​​ലും നേ​​ട്ട​​മു​​ണ്ടാ​​ക്കാ​​ൻ പാ​​ർ​​ട്ടി​​ക്കാ​​യി. യു​​പി​​യി​​ലും ബം​​ഗാ​​ളി​​ലും ഒ​​രു ച​​ല​​ന​​വു​​മു​​ണ്ടാ​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.