കൊറോണറി സ്റ്റെന്‍റുകൾക്കു വില കുറയും
കൊറോണറി സ്റ്റെന്‍റുകൾക്കു വില കുറയും
Friday, November 25, 2022 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ത​ട​സം ഒ​ഴി​വാ​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന കൊ​റോ​ണ​റി സ്റ്റെ​ന്‍റു​ക​ളെ അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഡോ. ​വൈ.​കെ. ഗു​പ്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ ദേ​ശീ​യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ന​ൽ​കി​യ ശി​പാ​ർ​ശ​യി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി.

അ​വ​ശ്യ​മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക​യി​ൽ വ​രു​ന്ന​തി​നാ​ൽ ദേ​ശീ​യ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​കും ഇ​നിമു​ത​ൽ കൊ​റോ​ണ​റി സ്റ്റെ​ന്‍റു​ക​ളു​ടെ വി​ലനി​ർ​ണ​യം. ബെ​യ​ർ മെ​റ്റ​ൽ സ്റ്റെ​ന്‍റു​ക​ൾ, ഡ്ര​ഗ് എ​ല്യൂ​ട്ടിം​ഗ് സ്റ്റെ​ന്‍റു​ക​ൾ എ​ന്നി​വ അ​വ​ശ്യ​മ​രു​ന്നു​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഈ ​മാ​സം ആ​റി​നാ​ണ് വി​ദ​ഗ്ധസ​മി​തി ശി​പാ​ർ​ശ ന​ൽ​കി​യ​ത്.


ഹൃ​ദ​യ​ധ​മ​നി​യി​ലെ അ​സു​ഖ​ങ്ങ​ൾ പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​മാ​ണെ​ന്നും മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചേ​ക്കാ​വു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണെ​ന്നും വി​ദ​ഗ്ധ​സ​മി​തി വി​ല​യി​രു​ത്തി. അ​വ​ശ്യമ​രു​ന്നു​ക​ളു​ടെ ദേ​ശീ​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന 384 മ​രു​ന്നു​ക​ളെ​യും വി​ല​നി​യ​ന്ത്ര​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.