സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ
സഞ്ജീവ് ഭട്ട് സുപ്രീംകോടതിയിൽ
Thursday, December 1, 2022 1:11 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​സ്റ്റ​​​ഡി മ​​​ര​​​ണക്കേസി​​​ൽ ഗു​​​ജ​​​റാ​​​ത്ത് ഹൈ​​​ക്കോ​​​ട​​​തി വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​ത് ആ​​​രം​​​ഭി​​​ച്ച​​​തി​​​നെ​​​തി​​​രേ മു​​​ൻ ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സ​​​ഞ്ജീ​​​വ് ഭ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

തെ​​​ളി​​​വു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന ത​​​ന്‍റെ ഹ​​​ർ​​​ജി​​​യി​​​ൽ വി​​​ധി വ​​​രു​​​ന്ന​​​തി​​​നു മു​​​ൻ​​​പേ വാ​​​ദം ആ​​​രം​​​ഭി​​​ച്ച​​​തി​​​ലാ​​​ണ് എ​​​തി​​​ർ​​​പ്പു​​​ന്ന​​​യി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട 2019 ജൂ​​​ലൈ​​​യി​​​ലാ​​​ണ് ജാം​​​ന​​​ഗ​​​ർ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി സ​​​ഞ്ജീ​​​വ് ഭ​​​ട്ടി​​​നെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു വി​​​ധി​​​ച്ച​​​ത്. 1990ൽ ​​​പ്ര​​​ഭു​​​ദാ​​​സ് മാ​​​ധ​​​വ്ജി വൈ​​​ഷ്ണോ​​​യ് എ​​​ന്ന പ്ര​​​തി​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​യി​​​രു​​​ന്നു കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.