ഡിജിറ്റൽ രൂപ അവതരിപ്പിച്ച് റിസർവ് ബാങ്ക്
ഡിജിറ്റൽ രൂപ അവതരിപ്പിച്ച് റിസർവ് ബാങ്ക്
Friday, December 2, 2022 1:04 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ നാ​ല് ന​ഗ​ര​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ രൂ​പ അ​വ​ത​രി​പ്പി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ.

പേ​പ്പ​ർ ക​റ​ൻ​സി​യി​ൽ​നി​ന്നു ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പാ​ണ് ഡി​ജി​റ്റ​ൽ രൂ​പ എ​ന്ന ആ​ശ​യ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഡി​ജി​റ്റ​ൽ രൂ​പ, ഇ-​രൂ​പ എ​ന്നി​വ ക്രി​പ്റ്റോ​ക​റ​ൻ​സി​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല. ക്രി​പ്റ്റോ ക​റ​ൻ​സി​ക​ൾ പോ​ലെ ഡി​ജി​റ്റ​ൽ രൂ​പ ബ്ലോ​ക്ക്ചെ​യി​ൻ സാ​ങ്കേ​തി​ക വി​ദ്യ​യെ ആ​ശ്ര​യി​ച്ച​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പേ​പ്പ​ർ ക​റ​ൻ​സി​യു​ടെ ഡി​ജി​റ്റ​ൽ രൂ​പ​മാ​ണ് ഡി​ജി​റ്റ​ൽ രൂ​പ. ഇ​തി​ന് പേ​പ്പ​ർ ക​റ​ൻ​സി​ക്ക് ത​ത്തു​ല്യ​മാ​യ മൂ​ല്യ​മാ​ണു​ള്ള​ത്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, ഐ​സി​ഐ​സി​ഐ ബാ​ങ്ക്, യെ​സ് ബാ​ങ്ക്, ഐ​ഡി​എ​ഫ്സി ഫ​സ്റ്റ് ബാ​ങ്ക് എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ മും​ബൈ, ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു, ഭു​വ​നേ​ശ്വ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ർ​ബി​ഐ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​റ്റ​ൽ രൂ​പ അ​വ​ത​രി​പ്പി​ച്ച​ത്.


ഡി​ജി​റ്റ​ൽ രൂ​പ വാ​ങ്ങു​ന്ന​തി​ന് ഉ​പ​യോ​ക്താ​ക്ക​ൾ നാ​ല് നി​യു​ക്ത ബാ​ങ്കു​ക​ളു​ടെ ഔ​ദ്യോ​ഗി​ക ആ​പ്പ് അ​ല്ലെ​ങ്കി​ൽ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്. നി​ല​വി​ൽ ഡി​ജി​റ്റ​ൽ രൂ​പ വാ​ങ്ങു​ന്ന​തി​നു​ള്ള കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മം ആ​ർ​ബി​ഐ പ​ങ്കു​വ​ച്ചി​ട്ടി​ല്ല. ക്യു​ആ​ർ കോ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഡി​ജി​റ്റ​ൽ രൂ​പ വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്പോ​ൾ പ​ണം ബാ​ങ്കി​ന്‍റെ വാ​ല​റ്റി​ൽ നി​ന്നു​മാ​കും ഈ​ടാ​ക്കു​ക.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, യൂ​ണി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, കൊ​ട്ട​ക് മ​ഹീ​ന്ദ്ര ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളി​ലേ​ക്കും കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ആ​ർ​ബി​ഐ ഡി​ജി​റ്റ​ൽ രൂ​പ​യു​ടെ പ​ങ്കാ​ളി​ത്തം വ്യാ​പി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.