രണ്ടു വർഷത്തിനുള്ളിൽ 19 ജഡ്ജിമാരെ നിയമിക്കും
രണ്ടു വർഷത്തിനുള്ളിൽ  19 ജഡ്ജിമാരെ നിയമിക്കും
Saturday, December 3, 2022 1:55 AM IST
ന്യൂ​ഡ​ൽ​ഹി: ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡി​ന്‍റെ സേ​വ​ന​കാ​ലാ​വ​ധി​യാ​യ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സു​പ്രീം​കോ​ട​തി​യി​ൽ 19 ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം ന​ട​ക്കും.

ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ടെ 34 ജ​ഡ്ജി​മാ​രു​ള്ള സു​പ്രീം​കോ​ട​തി​യി​ലെ 56 ശ​ത​മാ​നം ജ​ഡ്ജി​മാ​രു​ടെ ഒ​ഴി​വി​ലേ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ പ്ര​ക്രി​യ​യാ​കും കൊ​ളീ​ജി​യം പൂ​ർ​ത്തി​യാ​ക്കു​ക. ഇ​തി​ൽ ഏ​ഴ് ഒ​ഴി​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ക​ത്തും.

ജ​സ്റ്റീ​സ് എ​സ്. അ​ബ്ദു​ൾ ന​സീ​ർ 2023 ജ​നു​വ​രി നാ​ലി​നു വി​ര​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന​താ​ണ് ആ​ദ്യ​ത്തെ ഒ​ഴി​വ്. അ​ടു​ത്ത വ​ർ​ഷം മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലാ​യി ജ​സ്റ്റീ​സു​മാ​രാ​യ ഡി. ​മ​ഹേ​ശ്വ​രി, എം.​ആ​ർ. ഷാ, ​കെ.​എം. ജോ​സ​ഫ്, അ​ജ​യ് ര​സ്തോ​ഗി, വി. ​രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രും സ്ഥാ​ന​മൊ​ഴി​യും.

ജ​സ്റ്റീ​സ് കൃ​ഷ്ണ മു​രാ​രി അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ​യി​ൽ വി​ര​മി​ക്കു​ന്പോ​ൾ ജ​സ്റ്റീ​സ് എ​സ്.​ആ​ർ ഭ​ട്ടി​ന് ഒ​ക്ടോ​ബ​ർ വ​രെ​യാ​ണ് കാ​ലാ​വ​ധി. ജ​സ്റ്റീ​സ് എ​സ്.​കെ കൗ​ൾ 2023 ഡി​സം​ബ​റി​ൽ വി​ര​മി​ക്കും. 2024 ൽ ​ജ​സ്റ്റീ​സ് അ​നി​രു​ദ്ധ ബോ​സ് ഏ​പ്രി​ലി​ലും, എ.​എ​സ്. ബൊ​പ്പ​ണ്ണ, ഹി​മ കോ​ഹ്‌​ലി എ​ന്നി​വ​ർ മേ​യ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലും സു​പ്രീം​കോ​ട​തി​യി​ൽ നി​ന്നു വി​ര​മി​ക്കും.


ബോം​ബെ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പാ​ങ്ക​ർ ദ​ത്ത​യെ സു​പ്രീം​കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ക്ക​ണ​മെ​ന്നു മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് യു.​യു ല​ളി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ളീ​ജി​യം ന​ൽ​കി​യ ശി​പാ​ർ​ശ കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ ച​ന്ദ്ര​ചൂ​ഡി​ന്‍റെ പി​താ​വ് വൈ.​വി ച​ന്ദ്ര​ചൂ​ഡ് ചീ​ഫ് ജ​സ്റ്റി​സ് സ്ഥാ​ന​ത്തി​രു​ന്ന 1978 ഫെ​ബ്രു​വ​രി 22 മു​ത​ൽ 1985 ജൂ​ലൈ 11 വ​രെ​യു​ള്ള ഏ​ഴു​വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ 14 സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ നി​യ​മ​ന​മാ​ണ് ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.