സഹകരണ സംഘം ഭേദഗതി ബിൽ: ലോക്സഭയിൽ പ്രതിഷേധം
സഹകരണ സംഘം  ഭേദഗതി ബിൽ:  ലോക്സഭയിൽ പ്രതിഷേധം
Thursday, December 8, 2022 12:29 AM IST
ന്യൂ​ഡ​ൽ​ഹി: സ​ഹ​ക​ര​ണ സം​ഘം നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പു​ന​ഃപ​രി​ശോ​ധ​നയ്ക്കാ​യി പാ​ർ​ല​മെ​ന്‍റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലോ​ക്സ​ഭ​യി​ൽ പ്ര​തി​ഷേ​ധം. ലോ​ക്സ​ഭ​യി​ൽ കേ​ന്ദ്ര സ​ഹ​ക​ര​ണ വ​കു​പ്പ് സ​ഹ​മ​ന്ത്രി ബി.​എ​ൽ. വ​ർ​മ​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും കൊ​ണ്ടു​വ​രു​ന്ന​തി​നും ഭ​ര​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നും നി​രീ​ക്ഷ​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഈ​സ് ഓ​ഫ് ഡൂ​യിം​ഗ് ബി​സി​ന​സ് ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും ബി​ൽ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.


എ​ന്നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധി​കാ​ര​ത്തി​ന് മു​ക​ളി​ലു​ള്ള ക​ട​ന്നു ക​യ​റ്റ​മാ​ണ് സ​ഹ​ക​ര​ണ സം​ഘ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​ൻ മു​തി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

സ​ഹ​ക​ര​ണ വ​കു​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​ണെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു. എം​പി​മാ​രാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, എ.​എം. ആ​രി​ഫ് എ​ന്നി​വ​രും ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ലോ​ക്സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.