ഭൂപേന്ദ്ര പട്ടേലിനു ഭൂരിപക്ഷം 1.92 ലക്ഷം വോട്ട്
ഭൂപേന്ദ്ര പട്ടേലിനു ഭൂരിപക്ഷം  1.92 ലക്ഷം വോട്ട്
Friday, December 9, 2022 1:13 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി ഭൂ​​പേ​​ന്ദ്ര പ​​ട്ടേ​​ൽ ഘ​​ട്‌​​ലോ​​ദി​​യ മ​​ണ്ഡ​​ല​​ത്തി​​ൽ വി​​ജ​​യി​​ച്ച​​ത് 1.92 ല​​ക്ഷം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ. പ​​ട്ടേ​​ൽ 2,12,480(82.95%) വോ​​ട്ട് നേ​​ടി​​യ​​പ്പോ​​ൾ കോ​​ൺ​​ഗ്ര​​സി​​ലെ അ​​മി​​ബെ​​ൻ യാ​​ഗ്നി​​ക്കി​​നു കി​​ട്ടി​​യ​​ത് വെ​​റും 21,120 വോ​​ട്ട്.

എ​​എ​​പി സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ പെ​​ട്ടി​​യി​​ൽ വീ​​ണ​​ത് 15,902 വോ​​ട്ടാ​​ണ്. ഗാ​​ന്ധി​​ന​​ഗ​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന ഘ​​ട്‌​​ലോ​​ദി​​യ​​യെ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ആ​​ന​​ന്ദി​​ബെ​​ൻ പ​​ട്ടേ​​ലും പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.


പ​​ട്ടേ​​ൽ സം​​വ​​ര​​ണ പ്ര​​ക്ഷോ​​ഭം ക​​ത്തി​​നി​​ന്ന 2017ൽ 1.17 ​​ല​​ക്ഷം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു ഭൂ​​പേ​​ന്ദ്ര പ​​ട്ടേ​​ലി​​ന്‍റെ വി​​ജ​​യം. 2012ൽ ​​ആ​​ന​​ന്ദി​​ബെ​​ൻ പ​​ട്ടേ​​ൽ വി​​ജ​​യി​​ച്ച​​ത് 1.1 ല​​ക്ഷം വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.