സോണിയയുടെ ജന്മദിനാഘോഷം ജയ്പുരിൽ; ആശംസകളുമായി മോദിയും നേതാക്കളും
സോണിയയുടെ ജന്മദിനാഘോഷം ജയ്പുരിൽ; ആശംസകളുമായി മോദിയും നേതാക്കളും
Saturday, December 10, 2022 1:48 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും നേ​താ​ക്ക​ളും. ഇ​ന്ന​ലെ 76 വ​യ​സ് തി​ക​ഞ്ഞ സോ​ണി​യ ഗാ​ന്ധി​ക്ക് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സ അ​റി​യി​ച്ച​ത്.

സോ​ണി​യ​യു​ടെ ദീ​ർ​ഘാ​യു​സി​നും ആ​രോ​ഗ്യ​ത്തി​നുംവേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നാ​ണ് മോ​ദി ട്വീ​റ്റ് ചെ​യ്ത​ത്. കോ​ണ്‍ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ, മു​തി​ർ​ന്ന നേ​താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല, ശ​ശി ത​രൂ​ർ എം​പി എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​ശം​സ അ​റി​യി​ച്ച് ട്വീ​റ്റ് ചെ​യ്തു.


ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സോ​ണി​യ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യി​രു​ന്നു. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി രാ​ഹു​ൽ ഡി​സം​ബ​ർ നാ​ലു മു​ത​ൽ രാ​ജ​സ്ഥാ​നി​ലാ​ണ്. ര​ണ്‍തം​ബോ​റി​ലെ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ ഇ​രു​വ​രും ജീ​പ്പ് സ​വാ​രി ആ​സ്വ​ദി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.