കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ബില്ലുമായി ചാഴികാടൻ
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ബില്ലുമായി ചാഴികാടൻ
Saturday, December 10, 2022 1:48 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​യി 1972ലെ ​വ​നം-വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ച് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ലോ​ക്സ​ഭ​യി​ൽ സ്വ​കാ​ര്യ ബി​ൽ അ​വ​ത​രി​പ്പി​ച്ചു.

ക​ർ​ഷ​ക​ർ​ക്കു സ്വ​യ​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നും ക്ഷു​ദ്ര​ജീ​വി​ക​ളെ വെ​ടി​വ​യ്ക്കാൻ അ​നു​വ​ദി​ക്കു​ന്ന​തി​നും നി​യ​മം പ​രി​ഷ്ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ചാ​ഴി​കാ​ട​ന്‍റെ ബി​ല്ലി​ലു​ള്ള​ത്.


വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം മൂ​ലം കേ​ര​ള​ത്തി​ലെ​യും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ വ​ലി​യ ദു​രി​ത​ത്തി​ലാ​ണ്. മ​നു​ഷ്യ​ജീ​വ​നും ഭീ​ഷ​ണി​യാ​ണ്. ഇ​തി​നെ​തി​രേ ക​ർ​ഷ​ക​ർ നി​ര​ന്ത​ര പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും ചാ​ഴി​കാ​ട​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.