കേജരിവാളിന് വീണ്ടും ഇഡി സമൻസ്
കേജരിവാളിന് വീണ്ടും ഇഡി സമൻസ്
Monday, March 18, 2024 1:14 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ലും ജ​ല​ബോ​ർ​ഡ് അ​ഴി​മ​തി​ക്കേ​സി​ലും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ഡി വീ​ണ്ടും സ​മ​ൻ​സ് അ​യ​ച്ചു. ഡ​ൽ​ഹി ജ​ല ബോ​ർ​ഡി​ലെ ചി​ല ക​രാ​റു​ക​ൾ ഒ​രു ക​ന്പ​നി​ക്കു ന​ൽ​കി​യ കേ​സി​ൽ ഇ​ന്നും മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ 21നും ​ഹാ​ജ​രാ​കാ​നാ​ണ് ഇ​ഡി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്പ​താ​മ​ത്തെ സ​മ​ൻ​സാ​ണ് കേ​ജ​രി​വാ​ളി​ന് ഇ​ഡി അ​യ​യ്ക്കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ​ഡി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​ജ​രി​വാ​ളി​ന് ഡ​ൽ​ഹി റേ​സ് അ​വ​ന്യു കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​ഡി​ക്ക് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന വാ​ശി​യാ​ണെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ത​ട​യാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നും പാ​ർ​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.