മാർട്ടിന്‍റെ 509 കോ​​​​ടി​​​​ ഡി​​​​എം​​​​കെ​​​​യ്ക്ക് ; ഇലക്‌ടറൽ ബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മാർട്ടിന്‍റെ 509 കോ​​​​ടി​​​​ ഡി​​​​എം​​​​കെ​​​​യ്ക്ക് ;  ഇലക്‌ടറൽ ബോണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Monday, March 18, 2024 1:14 AM IST
സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ഡി​​​​എം​​​​കെ​​​​യ്ക്കു ല​​​​ഭി​​​​ച്ച​​​​ 656.5 കോ​​​​ടി​​​​യിൽ 509 കോ​​​​ടി​​​​യും സാ​​​​ന്‍റി​​​​യാ​​​​ഗോ മാ​​​​ർ​​​​ട്ടി​​​​ന്‍റെ ഫ്യൂ​​​​ച്ച​​​​ർ ഗെ​​​​യി​​​​മിം​​​​ഗ് ക​​​​ന്പ​​​​നി​​​​യി​​​​ൽ​​​​നി​​​​ന്ന്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ന്ന​​​​ലെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​മു​​​​ള്ള​​​​ത്. ക​​​​ന്പ​​​​നി​​​​യു​​​​ടെ മൊ​​​​ത്തം സം​​​​ഭാ​​​​വ​​​​ന​​​​യു​​​​ടെ 37 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മി​​​​ത്.

ബി​​​​ജെ​​​​പി​​​​ക്ക് ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടി​​​​ലൂ​​​​ടെ ആകെ ല​​​​ഭി​​​​ച്ച​​​​ത് 6,986.5 കോ​​​​ടി രൂ​​​​പയാണ്. ബി​​​​ജെ​​​​പി ക​​​​ഴി​​​​ഞ്ഞാ​​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ വ​​​​ഴി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പ​​​​ണം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത് തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സാ​​​​ണ്. പാ​​​​ർ​​​​ട്ടി​​​​ക്ക് 1,397 കോ​​​​ടി ല​​​​ഭി​​​​ച്ചു. 1,334 കോ​​​​ടി ല​​​​ഭി​​​​ച്ച കോ​​​​ൺ​​​​ഗ്ര​​​​സ് മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും 1322 കോ​​​​ടി ല​​​​ഭി​​​​ച്ച തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ ബി​​​​ആ​​​​ർ​​​​എ​​​​സ് നാ​​​​ലാം സ്ഥാ​​​​ന​​​​ത്തു​​​​മാ​​​​ണ്. ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ ബി​​​​ജു ജ​​​​ന​​​​താ​​​​ദ​​​​ളി​​​​ന് 944.5 കോ​​​​ടി ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ൾ ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ വൈ​​​​എ​​​​സ്ആ​​​​ർ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന് 442.8 കോ​​​​ടി​​​​ ല​​​​ഭി​​​​ച്ചു. ജെ​​​​ഡി-​​​​എ​​​​സി​​​​ന് 89.75 കോ​​​​ടി ല​​​​ഭി​​​​ച്ചു.

രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ത​​​​ങ്ങ​​​​ൾ​​​​ക്കു ല​​​​ഭി​​​​ച്ച ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​മാ​​​​യി മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​ൽ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന് കൈ​​​​മാ​​​​റു​​​​ക​​​​യും ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​തു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​ക​​​യും ചെ​​​​യ്​​​​തി​​​​രു​​​​ന്നു. ഇ​​​​ല​​​​ക്‌​​​​ട​​​​റ​​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​ണെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ക​​​​മ്മീ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​ലെ രേ​​​​ഖ​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മെ പെ​​​​ൻ​​​​ഡ്രൈ​​​​വി​​​​ൽ ഒ​​​​രു ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ക​​​​ർ​​​​പ്പും കോ​​​​ട​​​​തി​​​​ക്കു കൈ​​​​മാ​​​​റി​​​​യി​​​​രു​​​​ന്നു.


ഡി​​​​ജി​​​​റ്റ​​​​ൽ പ​​​​ക​​​​ർ​​​​പ്പി​​​​ൽ​​​​നി​​​​ന്നു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ന്ന​​​​ലെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച​​​​ത്. സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ 2019 ഏ​​​​പ്രി​​​​ൽ 12 മു​​​​ത​​​​ലു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് എ​​​​സ്ബി​​​​ഐ ന​​​​ൽ​​​​കി​​​​യ​​​​ത്. ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ നേ​​​​ര​​​​ത്തേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ടി​​​​രു​​​​ന്നു. 2017-2018 സാ​​​​ന്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷം മു​​​​ത​​​​ലു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ളും പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​തി​​​​ലു​​​​ണ്ട്. ഐ​​​​പി​​​​എ​​​​ൽ ടീ​​​​മാ​​​​യ ചെ​​​​ന്നൈ സൂ​​​​പ്പ​​​​ർ​​​​ കിം​​​​ഗ്സ് ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ​എ​​​​​ഡി​​​​എം​​​​കെ​​​​യ്ക്ക് ഒ​​​​രു​​​​കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ബോ​​​​ണ്ടു​​​​ക​​​​ൾ ന​​​​ൽ​​​​കി.

ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ അ​​​​ഴി​​​​മ​​​​തി​​​​ക്ക് വ​​​​ഴി​​​​വ​​​യ്​​​​ക്കു​​​​മെ​​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​​ഴി​​​​ഞ്ഞ മാ​​​​സ​​​​മാ​​​​ണ് സു​​​​പ്രീം​​​​കോ​​​​ട​​​​തി ഈ ​​​​സം​​​​വി​​​​ധാ​​​​നം എ​​​​ടു​​​​ത്തു​​​മാ​​​​റ്റി​​യ​​ത്. എ​​​​സ്ബി​​​​ഐ​​​​ക്കാ​​​​ണ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ വി​​​​ൽ​​​​ക്കാ​​​​നു​​​​ള്ള അ​​​​നു​​​​മ​​​​തി. ​​​​ആ​​​​കെ ല​​​​ഭി​​​​ച്ച തു​​​​ക​​​​യു​​​​ടെ 48 ശ​​​​ത​​​​മാ​​​​ന​​​​വും ബി​​​​ജെ​​​​പി​​​​ക്കാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.

പേ​​​​രു​​​​കൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താതെ പ്രമുഖ പാർട്ടികൾ

എ​​​​സ്ബി​​​​ഐ​​​​യു​​​​ടെ ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ഏ​​​​തൊ​​​​ക്കെ ക​​​​ന്പ​​​​നി​​​​ക​​​​ളും വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ളും ഏ​​​​തൊ​​​​ക്കെ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സം​​​​ഭാ​​​​വ​​​​ന ന​​​​ൽ​​​​കി എ​​​​ന്നു​​​​കൂ​​​​ടി​​​​യു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്.

ബി​​​​ജെ​​​​പി​​​​യും കോ​​​​ണ്‍​ഗ്ര​​​​സും തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സും പ​​​​ണം ന​​​​ൽ​​​​കി​​​​യ​​​​വ​​​​രു​​​​ടെ പേ​​​​രു​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്താ​​​​തെ​​​​യാ​​​​ണ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​ത്. മാ​​​​യാ​​​​വ​​​​തി​​​​യു​​​​ടെ ബ​​​​ഹു​​​​ജ​​​​ൻ സ​​​​മാ​​​​ജ്‌​​​വാ​​​​ദി പാ​​​​ർ​​​​ട്ടി (ബി​​​​എ​​​​സ്പി), സി​​​​പി​​​​ഐ, സി​​​​പി​​​​എം, മു​​​സ്‌​​​ലിം ലീ​​​​ഗ് എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​​ണ്ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല എ​​​​ന്നാ​​​​ണു മു​​​​ദ്ര​​​​വ​​​​ച്ച ക​​​​വ​​​​റി​​​​ൽ ന​​​​ൽ​​​​കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.