ഇഎസ്ഐ കേസിൽ ജയപ്രദയ്ക്കു ജാമ്യം
ഇഎസ്ഐ കേസിൽ ജയപ്രദയ്ക്കു ജാമ്യം
Tuesday, March 19, 2024 1:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സ്വ​​ന്തം ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള സി​​നി​​മാ​​ പ്ര​​ദ​​ർ​​ശ​​ന ശാ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ഇ​​​എ​​​സ്ഐ വി​​​ഹി​​​തം അ​​​ട​​​യ്ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള കേ​​​സി​​​ൽ ന​​​ടി ജ​​​യ​​​പ്ര​​​ദ​​​യ്ക്കു സു​​​പ്രീം​​​കോ​​​ട​​​തി​​യി​​ൽ​​നി​​ന്ന് ജാ​​മ്യം.

ഇ​​​എ​​​സ്ഐ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ 9,80,000 ​​​രൂ​​​പ കെ​​​ട്ടി​​​വ​​​ച്ചു​​​വെ​​​ന്നു ന​​ടി​​യു​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​ട​​തി​​യെ അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ര​​ണ്ടം​​ഗ ബെ​​ഞ്ച് ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്.

കേ​​സി​​ൽ വി​​ചാ​​ര​​ണ​​ക്കോ​​ട​​തി ജ​​യ​​പ്ര​​ദ​​യെ ശി​​ക്ഷി​​ച്ചു​​വെ​​ങ്കി​​ലും സു​​പ്രീം​​കോ​​ട​​തി ഇ​​ത് മ​​ര​​വി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വി​​ചാ​​ര​​ണ​​ക്കോ​​ട​​തി​​യി​​ൽ ജ​​യ​​പ്ര​​ദ​​യു​​ടെ അ​​പ്പീ​​ൽ​​ഹ​​ർ​​ജി​​യും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്.


ന​​ടി​​യും സ​​​ഹോ​​​ദ​​​ര​​​ന്മാ​​​രാ​​​യ രാം ​​​കു​​​മാ​​​റും രാ​​​ജ്ബാ​​​ബു​​​വും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ പ്ര​​ദ​​ർ​​ശ​​ന​​ശാ​​ല​​യി​​ലെ ജീ​​വ​​ന​​ക്കാ​​രു​​ടെ ഇ​​എ​​സ്ഐ വി​​ഹി​​തം അ​​ട​​യ്ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് കേ​​സ്. പ്ര​​ദ​​ർ​​ശ​​ന​​ശാ​​ല പ​​ത്തു​​വ​​ർ​​ഷം മു​​ന്പ് അ​​ട​​ച്ചു​​പൂ​​ട്ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.