ലവ്‌ലി ആനന്ദ് ജെഡി-യുവിൽ
ലവ്‌ലി ആനന്ദ്  ജെഡി-യുവിൽ
Tuesday, March 19, 2024 3:15 AM IST
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ മു​​ൻ ആ​​ർ​​ജെ​​ഡി നേ​​താ​​വ് ല​​വ്‌​​ലി ആ​​ന​​ന്ദ് ജെ​​ഡി-​​യു​​വി​​ൽ ചേ​​ർ​​ന്നു. വൈ​​ശാ​​ലി​​യി​​ൽ​​നി​​ന്നു​​ള്ള മു​​ൻ ലോ​​ക്സ​​ഭാം​​ഗ​​മാ​​ണു ല​​വ്‌​​ലി ആ​​ന​​ന്ദ്. കൊ​​ടും കു​​റ്റ​​വാ​​ളി​​യും രാ​​ഷ്‌​​ട്രീ​​യ നേ​​താ​​വു​​മാ​​യ ആ​​ന​​ന്ദ് മോ​​ഹ​​ന്‍റെ ഭാ​​ര്യ​​യാ​​ണ് ല​​വ്‌​​ലി.

കൊ​​ല​​ക്കേ​​സി​​ൽ 15 വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച ആ​​ന​​ന്ദ് മോ​​ഹ​​ൻ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജ​​യി​​ൽ​​മോ​​ചി​​ത​​നാ​​യി​​രു​​ന്നു. ആ​​ന​​ന്ദ് മോ​​ഹ​​ന്‍റെ മ​​ക​​നും ആ​​ർ​​ജെ​​ഡി എം​​എ​​ൽ​​എ​​യു​​മാ​​യ ചേ​​ത​​ൻ മോ​​ഹ​​ൻ ഈ​​യി​​ടെ ന​​ട​​ന്ന വി​​ശ്വാ​​സ വോ​​ട്ടെ​​ടു​​പ്പി​​ൽ ജെ​​ഡി-​​യു​​വി​​ലേ​​ക്കു കൂ​​റു​​മാ​​റി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.