തെ​​ലു​​ങ്കാ​​ന ഗ​​വ​​ർ​​ണ​​ർ ത​​മി​​ഴി​​സൈ രാജിവച്ചു
തെ​​ലു​​ങ്കാ​​ന ഗ​​വ​​ർ​​ണ​​ർ  ത​​മി​​ഴി​​സൈ രാജിവച്ചു
Tuesday, March 19, 2024 3:15 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന ഗ​​വ​​ർ​​ണ​​ർ ത​​മി​​ഴി​​സൈ സൗ​​ന്ദ​​ർ​​രാ​​ജ​​ൻ രാ​​ജി​​വ​​ച്ചു. പു​​തു​​ച്ചേ​​രി ല​​ഫ്. ഗ​​വ​​ർ​​ണ​​റു​​ടെ അ​​ധി​​ക​​ച്ചു​​മ​​ത​​ല​​കൂ​​ടി​​യു​​ണ്ട് ത​​മി​​ഴി​​സൈ​​ക്ക്.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പു​​തു​​ച്ചേ​​രി, ചെ​​ന്നൈ സെ​​ൻ​​ട്ര​​ൽ, തി​​രു​​നെ​​ൽ​​വേ​​ലി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലൊ​​ന്നി​​ൽ ഇ​​വ​​ർ ബി​​ജെ​​പി ടി​​ക്ക​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​മെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ട്.


2019ൽ ​​ത​​മി​​ഴ്നാ​​ട്ടി​​ലെ തൂ​​ത്തു​​ക്കു​​ടി​​യി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും ഡി​​എം​​കെ​​യി​​ലെ ക​​നി​​മൊ​​ഴി​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ബി​​ജെ​​പി ത​​മി​​ഴ്നാ​​ട് ഘ​​ട​​കം അ​​ധ്യ​​ക്ഷ​​യാ​​യി​​രു​​ന്ന ത​​മി​​ഴി​​സൈ 2019 ന​​വം​​ബ​​റി​​ൽ തെ​​ലു​​ങ്കാ​​ന ഗ​​വ​​ർ​​ണ​​റാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.