വി​മ​ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം​കോ​ട​തി
വി​മ​ത കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ  അ​യോ​ഗ്യ​രാ​ക്കി​യ  ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​തെ  സു​പ്രീം​കോ​ട​തി
Tuesday, March 19, 2024 3:15 AM IST
ന്യൂ​ഡ​ൽ​ഹി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഏ​ക രാ​ജ്യ​സ​ഭാ സീ​റ്റി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​പ്പ് ലം​ഘി​ച്ചു ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്ത ആ​റു കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ സ്പീ​ക്ക​റു​ടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച് സു​പ്രീം​കോ​ട​തി.

അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​തി​രേ വി​മ​ത എം​എ​ൽ​എ​മാ​ർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ടെ ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി സ്പീ​ക്ക​ർ കു​ൽ​ദീ​പ് സിം​ഗ് പ​താ​നി​യ​യ്ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ഹ​ർ​ജി മേ​യ് ആ​റി​ന് വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നും തീ​രു​മാ​നി​ച്ചു.

ഹ​ർ​ജി​യി​ൽ തീ​ർ​പ്പു ക​ൽ​പ്പി​ക്കു​ന്ന​തു​വ​രെ വി​മ​ത എം​എ​ൽ​എ​മാ​രെ നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ വോ​ട്ട് ചെ​യ്യാ​നോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.


എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള തീ​രു​മാ​നം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് സ്റ്റേ ​ചെ​യ്യേ​ണ്ട​തു​ണ്ടോ​യെ​ന്നു തീ​രു​മാ​നി​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

മേ​യ് ആ​റി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ വി​മ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.