ഇഡി മുന്പാകെ ഹാജരാകാൻ വിസമ്മതിച്ച് കേജരിവാൾ
ഇഡി മുന്പാകെ ഹാജരാകാൻ വിസമ്മതിച്ച് കേജരിവാൾ
Tuesday, March 19, 2024 3:15 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ജ​ല​ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഇ​ന്ന​ലെ​യും ഇ​ഡി മു​ന്പാ​കെ ഹാ​ജ​രാ​യി​ല്ല.

ഞാ​യ​റാ​ഴ്ച അ​യ​ച്ച സ​മ​ൻ​സി​ൽ കേ​ജ​രി​വാ​ളി​നോ​ട് ഇ​ന്ന​ലെ ഹാ​ജ​രാ​കാ​നാ​ണ് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ കേ​ജ​രി​വാ​ൾ സ​മ​ൻ​സ് ത​ള്ളു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി റേ​സ് അ​വ​ന്യൂ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ഡി​യു​ടെ നോ​ട്ടീ​സ്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് എ​തി​രാ​ളി​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സ​മ​ൻ​സ് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി പ്ര​തി​ക​രി​ച്ചു. ഒ​ന്പ​താം ത​വ​ണ​യാ​ണ് ഇ​ഡി കേ​ജ​രി​വാ​ളി​ന് നോ​ട്ടീ​സ് അ​യയ്‌​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.