ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിലെ ആക്രമണം ; മൂ​​​​ന്നു​​ പേ​​​​ർ​​​​കൂ​​​​ടി പി​​​​ടി​​​​യി​​​​ൽ
ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിലെ ആക്രമണം ; മൂ​​​​ന്നു​​ പേ​​​​ർ​​​​കൂ​​​​ടി പി​​​​ടി​​​​യി​​​​ൽ
Tuesday, March 19, 2024 3:15 AM IST
അ​​​​​​​​​​​ഹ​​​​​​​​​​​മ്മ​​​​​​​​​​​ദാ​​​​​​​​​​​ബാ​​​​​​​​​​​ദ്: അ​​​​​​​​​​​ഹ​​​​​​​​​​​മ്മ​​​​​​​​​​​ദാ​​​​​​​​​​​ബാ​​​​​​​​​​​ദി​​​​​​​​​​​ൽ ഗു​​​​​​​​​​​ജ​​​​​​​​​​​റാ​​​​​​​​​​​ത്ത് സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല ഹോ​​​​​​​​​​​സ്റ്റ​​​​​​​​​​​ലി​​​​​​​​​​​ൽ നി​​​​​​സ്ക​​​​​​രി​​​​​​ച്ച​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ വി​​​​​​​​​​​ദേ​​​​​​​​​​​ശ വി​​​​​​​​​​​ദ്യാ​​​​​​​​​​​ർ​​​​​​​​​​​ഥി​​​​​​​​​​​ക​​​​ളെ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി ആ​​ക്ര​​മി​​ച്ച സം​​ഭ​​വ​​ത്തി​​ൽ മൂ​​​​ന്നു​​​​പേ​​​​രെ​​​​ക്കൂ​​​​ടി അ​​റ​​സ്റ്റ്ചെ​​യ്തു.

സി​​​​റ്റി ക്രൈം​​​​ബ്രാ​​​​ഞ്ച് പി​​​​ടി​​​​കൂ​​​​ടി​​​​യ ഹി​​​​തേ​​​​ഷ് മേ​​​​വാ​​​​ദ, ഭാ​​​​ര​​​​ത് പ്ട​​​​ടേ​​​​ൽ എ​​​​ന്നി​​​​വ​​​​രെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി ഗു​​​​ജ​​​​റാ​​​​ത്ത് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു കൈ​​​​മാ​​​​റി.

കേ​​സി​​ൽ കാ​​​​ശി​​​​ജി​​​​ത് പാ​​​​ണ്ഡെ, ജി​​​​തേ​​​​ന്ദ്ര പ​​​​ട്ടേ​​​​ൽ, സ​​​​ഹി​​​​ൽ ദു​​​​ഹാ​​​​ദി​​​​യ എ​​​​ന്നി​​​​വ​​ർ തി​​ങ്ക​​ളാ​​ഴ്ച അ​​റ​​സ്റ്റി​​ലാ​​യി​​രു​​ന്നു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഒ​​രു ശ്രീ​​ല​​ങ്ക​​ൻ സ്വ​​ദേ​​ശി​​യും താ​​ജി​​ക്കി​​സ്ഥാ​​ൻ സ്വ​​ദേ​​ശി​​യും ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.


നോ​​​​​​​​​​​ന്പാ​​​​​​​​​​​ച​​​​​​​​​​​ര​​​​​​​​​​​ണ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്കു നി​​​​​​​​​​​സ്ക​​​​​​​​​​​രി​​​​​​​​​​​ക്കാ​​​​​​​​​​​നാ​​​​​​​യി ഹോ​​​​​​​​​​​സ്റ്റ​​​​​​​​​​​ലി​​​​​​​​​​​ൽ പ്ര​​​​​​​​​​​ത്യേ​​​​​​​​​​​ക സൗ​​​​​​​​​​​ക​​​​​​​​​​​ര്യ​​​​​​​​​​​മൊ​​​​​​​​​​​രു​​​​​​​​​​​ക്കി​​​​​​​​​​​യി​​​​​​​​​​​രു​​​​​​​​​​​ന്നു. മോ​​​​​​​​​​​സ്കി​​​​​​​​​​​ൽ പോ​​​​​​​​​​​യി നി​​​​​​​​​​​സ്ക​​​​​​​​​​​രി​​​​​​​​​​​ക്കാ​​​​​​​​​​​ൻ ആ​​​​​​​​​​​ക്രോ​​​​​​​​​​​ശി​​​​​​​​​​​ച്ചു​​​​​​​​​​​കൊ​​​​​​​​​​​ണ്ട് ഒ​​​​രു​​​​സം​​​​ഘം ആ​​​​ക്ര​​​​മ​​​​ണം അ​​​​ഴി​​ച്ചു​​​​വി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.