കേജരിവാളിന്‍റെ അറസ്റ്റ് : പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇന്ത്യാ സഖ്യം; 31 ന് പ്രതിഷേധ റാലി
കേജരിവാളിന്‍റെ അറസ്റ്റ് : പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി  ഇന്ത്യാ സഖ്യം; 31 ന് പ്രതിഷേധ റാലി
Monday, March 25, 2024 3:43 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ ഇ​ന്ത്യാ സ​ഖ്യം 31ന് ​രാം​ലീ​ല മൈ​താ​നി​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​റാ​ലി സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന റാ​ലി​യി​ൽ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് മാ​ത്ര​മ​ല്ല കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​നു​മെ​തി​രേ​യാ​ണു പ്ര​തി​ഷേ​ധ റാ​ലി​യെ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ സം​യു​ക്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യാ സ​ഖ്യം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു സം​യു​ക്ത റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡ​ൽ​ഹി മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ​യ ഗോ​പാ​ൽ റാ​യ് പ​റ​ഞ്ഞു. ഇ​തു രാ​ഷ്‌​ട്രീ​യ റാ​ലി​യ​ല്ല, ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കാ​ഹ​ള​മാ​ണെ​ന്ന് ഡ​ൽ​ഹി കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ർ​വീ​ന്ദ​ർ സിം​ഗ് ല​വ്‌​ലി അ​റി​യി​ച്ചു. ബി​ജെ​പി​യു​ടെ വേ​ട്ട​യാ​ട​ലി​നെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​രു​മി​ച്ചു പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ഡ​ൽ​ഹി മ​ന്ത്രി​മാ​രാ​യ അ​തി​ഷി മാ​ർ​ലേ​ന, ഗോ​പാ​ൽ റാ​യ്, സൗ​ര​ഭ് ഭ​ര​ദ്വാ​ജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.