പ്രതിഷേധം ഫലം കണ്ടു; ഈസ്റ്റർ അവധി പുനഃസ്ഥാപിച്ച് മണിപ്പുർ സർക്കാർ
പ്രതിഷേധം ഫലം കണ്ടു; ഈസ്റ്റർ അവധി പുനഃസ്ഥാപിച്ച് മണിപ്പുർ സർക്കാർ
Friday, March 29, 2024 1:03 AM IST
ന്യൂ​ഡ​ൽ​ഹി: സാ​ന്പ​ത്തി​ക​വ​ർ​ഷം അ​വ​സാ​നി​ക്കു​ന്നു എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി മ​ണി​പ്പു​രി​ൽ ഈ​സ്റ്റ​ർ ദി​നം പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ചു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് വി​വാ​ദ തീ​രു​മാ​നം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത്.

സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ, സ്വ​യം​ഭ​ര​ണ സ്ഥാ​പന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് മാ​ർ​ച്ച് 30, 31 ദി​വ​സ​ങ്ങ​ൾ പ്ര​വൃ​ത്തി​ദി​നമാക്കി ഗ​വ​ർ​ണ​ർ അ​നു​സു​യ ഉ​യ്കെ​യാ​ണ് വി​ജ്ഞാ​പ​നമി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രേ കു​ക്കി സം​ഘ​ട​ന​ക​ളും വി​വി​ധ ക്രൈ​സ​ത​വ സം​ഘ​ട​ന​ക​ളും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ​ർ ദി​വ​സം പ്ര​വൃ​ത്തി​ദി​വ​സ​മാ​യി ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണു ഗ​വ​ർ​ണ​ർ വി​ജ്ഞാ​പ​നമി​റ​ക്കി​യ​ത്. മ​ണി​പ്പു​രി​ൽ 41 ശ​ത​മാ​നം ജ​ന​വി​ഭാ​ഗ​വും ക്രൈ​സ്ത​വ മ​ത​വി​ശ്വാ​സി​ക​ളാ​ണ്. 50 ശ​ത​മാ​നം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും ക്രൈ​സ്ത​വ​രാ​ണ്. ഈ ​സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ​സ്റ്റ​ർ പ്ര​വൃ​ത്തി​ദി​വ​സ​മാ​ക്കി​യ​ത്.


മ​ണി​പ്പു​ർ സ​ർ​ക്കാ​രിന്‍റെ നീ​ക്ക​ത്തി​നെ​തി​രേ രാ​ജ്യ​വ്യാ​പ​കമായി പ്ര​തി​ഷേ​ധമു​യ​ർ​ന്നി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തുവന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​രു​മാ​നം തി​രി​ച്ച​ടി​യാ​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്നാ​ണ് ബി​ജെ​പി നേ​തൃ​ത്വം ഇ​ട​പെ​ട്ട് അ​വ​ധി പു​നഃ​സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.