ഹിൻജിലിയിൽ ആറാം ജയം തേടി പട്നായിക്; പത്രിക സമർപ്പിച്ചു
ഹിൻജിലിയിൽ ആറാം ജയം തേടി പട്നായിക്; പത്രിക സമർപ്പിച്ചു
Wednesday, May 1, 2024 1:34 AM IST
ബെ​​ർ​​ഹാം​​പു​​ർ: ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി ന​​വീ​​ൻ പ​​ട്നാ​​യി​​ക് ഹി​​ൻ​​ജി​​ലി മ​​ണ്ഡ​​ല​​ത്തി​​ൽ ഇ​​ന്ന​​ലെ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. ഗ​​ഞ്ചാം ജി​​ല്ല​​യി​​ലെ ഹി​​ൻ​​ജി​​ലി​​യി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം വി​​ജ​​യ​​മാ​​ണ് പ​​ട്നാ​​യി​​ക് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ബോ​​ലം​​ഗീ​​ർ ജി​​ല്ല​​യി​​ലെ കാ​​ന്താ​​ബ​​ഞ്ചി​​യി​​ലും പ​​ട്നാ​​യി​​ക് മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്.

2000ൽ 29,826 ​​വോ​​ട്ടി​​നു ജ​​യി​​ച്ച പ​​ട്നാ​​യി​​ക് 2004ൽ ​​ഭൂ​​രി​​പ​​ക്ഷം 32,642 ആ​​യി ഉ​​യ​​ർ​​ത്തി. 2009ൽ 61,773, 2014​​ൽ 76,58, 2019ൽ 60,160 ​​എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​നു ഹി​​ൻ​​ജി​​ലി​​യി​​ൽ ല​​ഭി​​ച്ച ഭൂ​​രി​​പ​​ക്ഷം. എ​​ല്ലാ​​ത്ത​​വ​​ണ​​യും 65 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വോ​​ട്ട് നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.