പത്തനാപുരം ഗാന്ധിഭവന് ദേശീയ പുരസ്കാരം
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച ലഹരി ചികിത്സ, പുനരധിവാസ കേന്ദ്രത്തിനുള്ള 2023ലെ നശാ മുക്ത് ഭാരത് അഭിയാൻ ദേശീയ പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ ശാഖയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷൻ സെന്റർ ഫോർ അഡിക്ടി (ഐആർസിഎ) ലഭിച്ചു.
26 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 2019 ൽ മികച്ച വയോജന പരിപാലന കേന്ദ്രത്തിനുള്ള വയോശ്രേഷ്ഠ സമ്മാൻ അവാർഡ് ഗാന്ധിഭവനു ലഭിച്ചിട്ടുണ്ട്.