യുഎസ് പോലീസ് ഒാഫീസർ വെടിയേറ്റു മരിച്ചു
Friday, October 5, 2018 12:05 AM IST
വാ​​ഷിം​​ഗ്ട​​ൺ ​​ഡി​​സി: വാ​​റ​​ന്‍റു​​മാ​​യി എ​​ത്തി​​യ പോ​​ലീ​​സ് സം​​ഘ​​ത്തി​​ലെ ഓ​​ഫീ​​സ​​റെ അ​​ക്ര​​മി വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.

മ​​റ്റ് ഏ​​ഴു പോ​​ലീ​​സു​​കാ​​ർ​​ക്കു വെ​​ടി​​യേ​​റ്റി​​ട്ടു​​മു​​ണ്ട്. സൗ​​ത്ത് ക​​രോ​​ളൈ​​ന​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണു സം​​ഭ​​വം. കു​​ട്ടി​​ക​​ളെ ബ​​ന്ദി​​ക​​ളാ​​ക്കി​​യ അ​​ക്ര​​മി​​യെ പി​​ടി​​കൂ​​ടാ​​നെ​​ത്തി​​യ പോ​​ലീ​​സു​​കാ​​ർ​​ക്കു നേ​​രേ​​യാ​​ണു വെ​​ടി​​വ​​യ്പു​​ണ്ടാ​​യ​​ത്.

ര​​ണ്ടു മ​​ണി​​ക്കൂ​​ർ ദീ​​ർ​​ഘി​​ച്ച ഏ​​റ്റു​​മു​​ട്ട​​ലി​​നൊ​​ടു​​വി​​ൽ അ​​ക്ര​​മി​​യെ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. കു​​ട്ടി​​ക​​ൾ സു​​ര​​ക്ഷി​​ത​​രാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.