ട്രംപിനു മാപ്പില്ല: മിഷേൽ ഒബാമ
ട്രംപിനു മാപ്പില്ല: മിഷേൽ ഒബാമ
Saturday, November 10, 2018 12:30 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് ഒ​​​രി​​​ക്ക​​​ലും മാ​​​പ്പു കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യു​​​ടെ പ​​​ത്നി മി​​​ഷേ​​​ൽ. ബ​​​റാ​​​ക് ഒ​​​ബാ​​​മ യു​​​എ​​​സി​​​ൽ ജ​​​നി​​​ച്ച പൗ​​​ര​​​ന​​​ല്ലെ​​​ന്ന്, പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​നി​​​ടെ ട്രം​​​പ് പ​​​റ​​​ഞ്ഞ​​​താ​​​ണ് മി​​​ഷേ​​​ലി​​​ന്‍റെ മ​​​ന​​​സി​​​ൽ ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​നാ​​​വാ​​​ത്ത വേ​​​ദ​​​ന​​​യാ​​​യി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. മി​​​ഷേ​​​ൽ എ​​​ഴു​​​തി​​​യ ‘ബി​​​ക​​​മിം​​​ഗ്’ എ​​​ന്ന ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പ് പു​​​സ്ത​​​ക​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ന്ന​​​ത്. പു​​സ്ത​​കം ചൊ​​വ്വാ​​ഴ്ച പു​​റ​​ത്തി​​റ​​ങ്ങും.

ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ളി​​​ൽ ഒ​​​രു​​​പാ​​​ട് അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ ഒ​​​ളി​​​ച്ചി​​​രി​​​പ്പു​​​ണ്ട്. അ​​​തി​​​ൽ​​​നി​​​ന്നു പ്ര​​​ചോ​​​ദ​​​ന​​​മു​​​ൾ​​​ക്കൊ​​​ണ്ട് ആ​​​രെ​​​ങ്കി​​​ലും ഒ​​​രു തോ​​​ക്കു​​​മാ​​​യി വാ​​​ഷിം​​​ഗ്ട​​​ണി​​​ലേ​​​ക്കു വ​​​ന്ന് ഞ​​​ങ്ങ​​​ളു​​​ടെ പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ അ​​​പാ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​യി​​രു​​ന്നോ- മി​​​ഷേ​​​ൽ ചോ​​​ദി​​​ക്കു​​​ന്നു. ട്രം​​​പി​​​ന്‍റെ ആ​​​ലോ​​​ച​​​ന​​​യി​​​ല്ലാ​​​ത്ത വാ​​​ക്കു​​​ക​​​ൾ ത​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കി​​​യെ​​​ന്ന് അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.