സ്പൈഡർമാന്‍റെ സ്രഷ്ടാവ് അന്തരിച്ചു
Wednesday, November 14, 2018 12:15 AM IST
ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ്: സ്പൈ​​​​​ഡ​​​​​ർ​​​​​മാ​​​​​ൻ, അ​​​​​യ​​​​​ൺ​​​​​മാ​​​​​ൻ, ഹ​​​​​ൾ​​​​​ക്ക് തു​​​​​ട​​​​​ങ്ങി ഒ​​​​​ട്ട​​​​​ന​​​​​വ​​​​​ധി സൂ​​​​​പ്പ​​​​​ർ​​​​​ ഹീ​​​​​റോ​​​​​മാ​​​​​രു​​​​​ടെ സ്ര​​​​​ഷ്ടാ​​​​​വാ​​​​​യ സ്റ്റാ​​​​​ൻ ലീ (95) ​​​​തി​​​​ങ്ക​​​​ളാ​​​​ഴ്ച അ​​​​​ന്ത​​​​​രി​​​​​ച്ചു. ഈ ​​​​​സൂ​​​​​പ്പ​​​​​ർ​​​​​ ഹീ​​​​​റോ​​​​​മാ​​​​​രു​​​​​ടെ ക​​​​​ഥ​​​​​ക​​​​​ളും സി​​​​​നി​​​​​മ​​​​​ക​​​​​ളും പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കു​​​​​ന്ന മാ​​​​​ർ​​​​​വ​​​​​ൽ കോ​​​​​മി​​​​​ക്സി​​​​​ന്‍റെ വി​​​​​ജ​​​​​യ​​​​​ശി​​​​​ല്പി ഇ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

അ​​​​​വ​​​​​സാ​​​​​ന​​​​​നി​​​​​മി​​​​​ഷം വ​​​​​രെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​നി​​​​​ര​​​​​തനാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ വം​​​​​ശ​​​​​ജ​​​​​നാ​​​​​യ ആ​​​​​ദ്യ സൂ​​​​​പ്പ​​​​​ർ​​​​​ഹീ​​​​​റോ ബ്ലാ​​​​​ക്പാ​​​​​ന്ത​​​​​റി​​​​​ന്‍റെ സ്ര​​​​ഷ്ടാ​​​​​വും അ​​​​​ദ്ദേ​​​​​ഹ​​​​​മാ​​​​​ണ്.


റൊ​​​​​മാ​​​​​നി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു യു​​​​​എ​​​​​സി​​​​​ൽ കു​​​​​ടി​​​​​യേ​​​​​റി​​​​​യ ജൂ​​​​​ത ദ​​​​​ന്പ​​​​​തി​​​​​ക​​​​​ളു​​​​​ടെ മ​​​​​ക​​​​​നാ​​​​​യി ന്യൂ​​​​​യോ​​​​​ർ​​​​​ക്കി​​​​​ൽ ജ​​​​​നി​​​​​ച്ചു. പി​​​​​ന്നീ​​​​​ട് മാ​​​​​ർ​​​​​വ​​​​​ൽ കോ​​​​​മി​​​​​ക്സാ​​​​​യി മാ​​​​​റി​​​​​യ ടൈം​​​​​ലി കോ​​​​​മി​​​​​ക്സി​​​​​ൽ 17-ാംവ​​​​​യ​​​​​സി​​​​​ൽ ചേ​​​​​ർ​​​​​ന്നു.
ലീ​​​​​യു​​​​​ടെ ക​​​​​ഥാ​​​​​പാ​​​​​ത്ര​​​​​ങ്ങ​​​​​ളെ ​​​​​വ​​​​​ച്ചെ​​​​​ടു​​​​​ത്ത സി​​​​​നി​​​​​മ​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ ബോ​​​​​ക്സ് ഓ​​​​​ഫീ​​​​​സ് ക​​​​​ളക്‌ഷ​​​​​ൻ 2000 കോ​​​​​ടി ഡോ​​​​​ള​​​​​ർ വ​​​​​രും. 1947ൽ ​​​​​വി​​​​​വാ​​​​​ഹം ചെ​​​​​യ്ത ന​​​​​ടി ജൊ​​​​​വാ​​​​​ൻ ലീ​​​​​യ 2017ൽ ​​​​​മ​​​​​രി​​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.