23-ാം വട്ടവും എവറസ്റ്റ് കീഴടക്കി റിത ഷെർപ്പ
23-ാം വട്ടവും എവറസ്റ്റ്  കീഴടക്കി റിത ഷെർപ്പ
Thursday, May 16, 2019 12:00 AM IST
കാ​ഠ്മ​ണ്ഡു: ഇ​രു​പ​ത്തി​മൂ​ന്നാം വ​ട്ട​വും എ​വ​റ​സ്റ്റി​നു മു​ക​ളി​ലെ​ത്തി കാ​മി റി​ത ഷെ​ർ​പ്പ സ്വ​ന്തം റി​ക്കാ​ർ​ഡ് തി​രു​ത്തി. മാ​ർ​ച്ചി​ൽ ര​ണ്ടു നേ​പ്പാ​ളി ഷെ​ർ​പ്പ​ക​ൾ​ക്കൊ​പ്പം പു​റ​പ്പെ​ട്ട റി​ത ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് 8,850 മീ​റ്റ​ർ ഉ​യ​ര​ത്തി​ലെ​ത്തി​യ​ത്.

1994ലാ​ണ് റി​ത ആ​ദ്യ​മാ​യി എ​വ​സ്റ്റി​നു മു​ക​ളി​ലെ​ത്തി​യ​ത്. 2017ൽ 21-ാം ​വ​ട്ടം എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി അ​പ്പാ ഷെ​ർ​പ്പ, പൂ​ർ​ബ താ​ഷി ഷെ​ർ​പ്പ എ​ന്നി​വ​രു​ടെ റി​ക്കാ​ർ​ഡി​നൊ​പ്പ​മെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം കു​റി​ച്ച 22 വ​ട്ട​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​ന്ന​ലെ തി​രു​ത്തി​യ​ത്.


നാ​ല്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ റി​ത ഇ​തു​കൊ​ണ്ടും അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റ​ല്ല. ര​ണ്ടു വ​ട്ടം കൂ​ടി എ​വ​റ​സ്റ്റി​നു മു​ക​ളി​ലെ​ത്തി 25 തി​ക​യ്ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.