യെമൻ തലസ്ഥാനത്ത് സൗദി വ്യോമാക്രമണം
Friday, May 17, 2019 1:17 AM IST
സ​​നാ: യെ​​മ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സ​​നാ​​യി​​ലെ ഹൗ​​തി കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സൗ​​ദി സ​​ഖ്യം ന​​ട​​ത്തി​​യ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ലു കു​​ട്ടി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ആ​​റു​​പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും പ​​ത്തു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തു. സൗ​​ദി​​യു​​ടെ എ​​ണ്ണ പ​​ന്പിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളു​​ടെ​​യും എ​​ണ്ണ​​ക്കു​​ഴ​​ലു​​ക​​ളു​​ടെ​​യും നേ​​ർ​​ക്ക് ഹൗ​​തി​​ക​​ൾ ഡ്രോ​​ൺ ആ​​ക്ര​​മ​​ണം ന​​ട​​ത്തി ര​​ണ്ടു ദി​​വ​​സം പി​​ന്നി​​ട്ട​​പ്പോ​​ഴാ​​ണു സ​​നാ​​യി​​ലെ വ്യോ​​മാ​​ക്ര​​മ​​ണം .

എ​​ണ്ണ​​ക്കു​​ഴ​​ലു​​ക​​ൾ​​ക്കു നേ​​രേ​​യു​​ള്ള ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ ഇ​​റാ​​ന്‍റെ ക​​ര​​ങ്ങ​​ളു​​ണ്ടെ​​ന്നു സൗ​​ദി കു​​റ്റ​​പ്പെ​​ടു​​ത്തി. യെ​​മ​​നി​​ലെ ഹൗ​​തി ഷി​​യാ വി​​മ​​ത​​ർ​​ക്ക് ഇ​​റാ​​ൻ സ​​ഹാ​​യം ന​​ൽ​​കു​​ന്നു​​ണ്ട്. പ്ര​​തി​​ദി​​നം അ​​ന്പ​​തു​​ല​​ക്ഷം വീ​​പ്പ ക്രൂ​​ഡ് ഓ​​യി​​ൽ കൊ​​ണ്ടു​​പോ​​കാ​​ൻ ശേ​​ഷി​​യു​​ള്ള എ​​ണ്ണ​​ക്കു​​ഴ​​ലു​​ക​​ൾ​​ക്കാ​​ണ് കേ​​ടു പ​​റ്റി​​യ​​ത്. ഇ​​തെ​​ത്തു​​ട​​ർ​​ന്നു താ​​ത്കാ​​ലി​​ക​​മാ​​യി എ​​ണ്ണ പ​​ന്പിം​​ഗ് നി​​ർ​​ത്തി​​വ​​ച്ചു.


ഹാ​​ദി സ​​ർ​​ക്കാ​​രി​​നെ തു​​ര​​ത്തി 2014ൽ

​​യെ​​മ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സ​​നാ ഹൗ​​തി​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​ണ്. ഹാ​​ദി സ​​ർ​​ക്കാ​​രി​​നു വേ​​ണ്ടി സൗ​​ദി സ​​ഖ്യം ഹൗ​​തി വി​​മ​​ത​​ർ​​ക്ക് എ​​തി​​രേ വ്യോ​​മാ​​ക്ര​​മ​​ണ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചി​​ട്ട് നാ​​ളു​​ക​​ളാ​​യെ​​ങ്കി​​ലും ഇ​​തു​​വ​​രെ ഹൗ​​തി​​ക​​ളെ അ​​മ​​ർ​​ച്ച ചെ​​യ്യാ​​നാ​​യി​​ല്ല. സൗ​​ദി സ​​ഖ്യ​​ത്തി​​ന്‍റെ വ്യോ​​മാ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ര​​വ​​ധി സി​​വി​​ലി​​യ​​ന്മാ​​രും കൊ​​ല്ല​​പ്പെ​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.