കരാർ കഴിഞ്ഞാൽ സൗജന്യ സൗരോർജ വൈദ്യുതി
Thursday, October 4, 2018 1:33 AM IST
ന്യൂ​ഡ​ൽ​ഹി: 25 വ​ർ​ഷ​ത്തെ പ​വ​ർ പ​ർ​ച്ചേ​സ് എ​ഗ്രി​മെ​ന്‍റ് (പി​പി​എ) അ​വ​സാ​നി​ക്കു​ന്ന​തോ​ടെ സൗ​രോ​ർ​ജ വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജാ​പ്പ​നീ​സ് ടെ​ക് ക​മ്പ​നി​യാ​യ സോ​ഫ്റ്റ്ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് മ​സാ​യോ​ഷി സ​ൺ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ ന​ട​ന്ന റി-​ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ളാ​ർ അ​ലി​യ​ൻ​സ് (ഐ​എ​സ്എ) അം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് സോ​ഫ്റ്റ്ബാ​ങ്കി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ക. ഇ​ന്ത്യ​യും ഐ​എ​സ്എ​യി​ൽ അം​ഗ​മാ​ണ്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ​വൈ​ദ്യ​തി ഉ​ത്പാ​ദ​ന​ത്തി​നു​ള്ള ചെ​ല​വ് വ​ള​രെ കു​റ​വാ​ണെ​ന്നും മ​സാ​യോ​ഷി സ​ൺ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ സൗ​രോ​ർ​ജ വൈ​ദ്യു​തി പ​ദ്ധ​തി എ​സ്ബി​ജി ക്ലീ​ൻ​ടെ​ക് എ​ന്ന ക​മ്പ​നി​യു​ടെ കീ​ഴി​ലാ​ണ് ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്. ജ​പ്പാ​ന്‍റെ സോ​ഫ്റ്റ് ബാ​ങ്ക് ഗ്രൂ​പ്പ്, ഇ​ന്ത്യ​യു​ടെ ഭാ​ര​തി എ​ന്‍റ​ർ​പ്രൈ​സ​സ്, താ​യ്‌​വാ​ന്‍റെ ഫോ​ക്സ്കോ​ൺ ടെ​ക്നോ​ള​ജി എ​ന്നി​വ​യു​ടെ സം​യു​ക്ത​സം​രം​ഭ​വ​മാ​ണ് എ​സ്ബി​ജി ക്ലീ​ൻ​ടെ​ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.