അഞ്ചു നിലകളിലായി 25,000 സ്ക്വയര്‍ ഫീറ്റില്‍ പണിതീര്‍ത്ത കോര്‍പറേറ്റ് ഓഫീസിലായിരിക്കും കെഎല്‍എം ആക്സിവയുടെ രജതജൂബിലി വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ എല്ലാ ഡിവിഷനുകളും ഇനി പ്രവര്‍ത്തിക്കുക. 5000 ല്‍ അധികം ബ്രാഞ്ചുകളെ ഏകോപിപ്പിക്കാന്‍ ഇവിടുത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ സാധിക്കും. കെഎല്‍എം അരീന, മാനേജ്മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, എച്ച്ആര്‍ ലോഞ്ച് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് കോര്‍പറേറ്റ് ഓഫീസ് സജ്ജമാക്കിയിട്ടുള്ളത്.
വിദേശ രാജ്യങ്ങളിലേക്കുള്ള വിപുലീകരണ പദ്ധതികളും ചടങ്ങില്‍ പ്രഖ്യാപിച്ചു. മൈക്രോ ഫിനാന്‍സിനു മാത്രമായുള്ള എന്‍ബിഎഫ്സി തുടങ്ങുന്ന കാര്യവും കമ്പനി പ്രഖ്യാപിച്ചു.