വീണ്ടും സ​ച്ചി​ന്‍-​കാം​ബ്ലി കൂ​ട്ടു​കെ​ട്ട്
വീണ്ടും സ​ച്ചി​ന്‍-​കാം​ബ്ലി കൂ​ട്ടു​കെ​ട്ട്
Tuesday, October 23, 2018 12:15 AM IST
മും​ബൈ: മും​ബൈ​യി​ലെ മൈ​ത​ാന​ങ്ങ​ള്‍ ഇ​ന്ത്യ​ക്കു സ​മ്മാ​നി​ച്ച ര​ണ്ടു താ​ര​ങ്ങ​ളാ​യി​രു​ന്നു സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റും വി​നോ​ദ് കാം​ബ്ലി​യും. ഈ ​സ​ഖ്യം വീ​ണ്ടും ക്രി​ക്ക​റ്റി​ലൊ​ന്നി​ക്കു​ക​യാ​ണ്. പ​ക​രം പു​തി​യ ക​ളി​ക്കാ​രെ തേ​ടി സ​ച്ചി​ന്‍റെ പു​തി​യ അ​ക്കാ​ഡ​മി​യി​ല്‍ പ​രി​ശീ​ല​ക​നാ​യി​ട്ടാ​ണ് കാം​ബ്ലി എ​ത്തു​ന്ന​ത്. 1990ക​ളി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ പ്ര​ധാ​ന കൂ​ട്ടു​കെ​ട്ടാ​യി​രു​ന്നു സ​ച്ചി​ന്‍-​കാം​ബ്ലി സ​ഖ്യം. ഇ​വ​രെ ആ​രാ​ധ​ക​ര്‍ ഷോ​ലെ​യി​ലെ നാ‍യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ജ​യ്-​വീ​രു എ​ന്നാ​ണ് വി​ളി​ച്ചി​രു​ന്ന​ത്. ഫോം ​മോ​ശ​മാ​യ കാം​ബ്ലി ക്രി​ക്ക​റ്റ് ജീ​വി​തം നേ​ര​ത്തെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

തെ​ണ്ടു​ല്‍ക്ക​റു​ടെ റി​ട്ട​യ​ര്‍മെ​ന്‍റ് പാ​ര്‍ട്ടി​യി​ല്‍ കാം​ബ്ലി​യെ ക്ഷ​ണി​ച്ചി​രു​ന്നു​മി​ല്ല. എ​ന്നാ​ല്‍ അ​വ​യെ​ല്ലാം മ​റ​ന്നു​കൊ​ണ്ട് സ​ച്ചി​ന്‍റെ പു​തി​യ സം​രം​ഭ​ത്തി​ല്‍ കാം​ബ്ലി​യും പ​ങ്കു​ചേ​ര്‍ന്നി​രി​ക്കു​ക​യാ​ണ്.

ഇം​ഗ്ലീ​ഷ് കൗ​ണ്ടി ടീം ​മി​ഡി​ല്‍സെ​ക്‌​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തെ​ണ്ടു​ല്‍ക്ക​ര്‍ അ​ക്കാ​ഡ​മി സ്ഥാ​പി​ക്കു​ന്ന​ത്.

തെ​ണ്ടു​ല്‍ക്ക​ര്‍-​മി​ഡി​ല്‍സെ​ക്‌​സ് ഗ്ലോ​ബ​ല്‍ അ​ക്കാ​ഡ​മി ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ നാ​ലു വ​രെ ഡി​വൈ പ​ട്ടീ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ക്യാം​പ് ആ​രം​ഭി​ക്കും. ന​വം​ബ​ര്‍ ആ​റു മു​ത​ല്‍ ഒ​മ്പ​ത് വ​രെ ബാ​ന്ദ്ര​യി​ലെ എം​ഐ​ജി ക്ല​ബ്ബി​ലും ന​വം​ബ​ര്‍ 12 മു​ത​ല്‍ 15 വ​രെ 17 മു​ത​ല്‍ 20 വ​രെ പൂ​ന​യി​ലും ക്യാം​പ് ന​ട​ക്കും. ഏ​ഴു മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍ക്കും 13 മു​ത​ല്‍ 18 വ​യ​സ് വ​രെ​യു​ള്ള​വ​ര്‍ക്കു വേ​ണ്ടി​യാ​ണ് ക്യാം​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.