ഐപിഎൽ: യുവരാജ്, ക​മ്മി​ന്‍സ്, ഫിഞ്ച് തുടങ്ങിയവർ പുറത്ത്
ഐപിഎൽ: യുവരാജ്, ക​മ്മി​ന്‍സ്,  ഫിഞ്ച് തുടങ്ങിയവർ പുറത്ത്
Thursday, November 15, 2018 11:56 PM IST
മും​ബൈ: അ​ടു​ത്ത ഐ​പിഎ​ല്‍ സീ​സ​ണി​ലേ​ക്കു​ള്ള മും​ബൈ ഇ​ന്ത്യ​ന്‍സ് ടീ​മി​ല്‍നി​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റ്‌​സ്മാ​ന്‍ ജീ​ന്‍ പോ​ള്‍ ഡു​മി​നി, ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ​ര്‍ പാ​റ്റ് ക​മ്മി​ന്‍സ്, ശ്രീ​ല​ങ്ക​ന്‍ സ്പി​ന്ന​ര്‍ അ​കി​ല ധ​ന​ഞ്ജ​യ തുടങ്ങിയ​വ​രെ ഒ​ഴി​വാ​ക്കി. യു​വ​രാ​ജ് സിം​ഗ്, അ​ക്സ​ർ പ​ട്ടേ​ൽ, ആ​രോ​ൺ ഫി​ഞ്ച് തു​ട​ങ്ങി​യ​വ​രെ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബും ഒ​ഴി​വാ​ക്കി. 2019ലെ ​ഐ​പി​എ​ൽ സീ​സ​ണു​ള്ള ലേ​ല​ത്തി​നു മു​ന്നോ​ടി​യാ​യാ​ണിത്.


ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 5.4 കോ​ടി രൂ​പ​യ്ക്കാ​ണ് മും​ബൈ ക​മ്മി​ന്‍സി​നെ സ്വ​ന്ത​മാ​ക്കി​യ​ത്. എ​ന്നാ​ല്‍ മ​ത്സ​രം തു​ട​ങ്ങും മു​മ്പേ പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് ഐ​പി​എ​ലി​ല്‍നി​ന്നു പു​റ​ത്താ​യി. ഒ​രു കോ​ടി രൂ​പ​യ്ക്ക് മും​ബൈ​യി​ലെ​ത്തി​യ ഡു​മി​നി ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 36 റ​ണ്‍സ് മാ​ത്ര​മാ​ണ് നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.