ഗോൾമഴ പെയ്യിച്ച് പിഎസ്ജി
Monday, January 21, 2019 12:30 AM IST
പാ​രീ​സ്: സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ റി​ക്കാ​ര്‍ഡ് ജ​യ​വു​മാ​യി പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍. കൈ​ലി​യ​ന്‍ എം​ബാ​പ്പെ, എ​ഡി​ന്‍സ​ണ്‍ ക​വാ​നി എ​ന്നി​വ​രു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ പി​എ​സ്ജി സ്വ​ന്തം തട്ടകമായ പാ​ര്‍ക് ഡെ ​പ്രി​ന്‍സ​സി​ല്‍ 9-0ന് ​ഗ്വി​ന്‍ഗാ​പി​നെ ത​ക​ര്‍ത്തു. നെ​യ്മ​ര്‍ ഇ​ര​ട്ട ഗോ​ളും തോ​മ​സ് മ്യൂ​നി​യെ ഒ​രു ഗോ​ളും നേ​ടി.

19 ക​ളി​യി​ല്‍ 53 പോ​യി​ന്‍റു​മാ​യി പി​എ​സ്ജി ര​ണ്ടാ​മ​തു​ള്ള ലി​ലെ​യേക്കാ​ള്‍ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. 21 ക​ളി​യി​ല്‍ ലി​ലെ​യെ​ക്ക് 40 പോ​യി​ന്‍റാ​ണു​ള്ള​ത്. ഒന്പത് ദി​വ​സം മു​മ്പ് ഫ്ര​ഞ്ച് ക​പ്പ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഗ്വി​ന്‍ഗാ​പി​നോ​ടേ​റ്റ 2-1ന്‍റെ ​തോ​ല്‍വി​ക്ക് പ​ക​രം​വീ​ട്ട​ല്‍ കൂ​ടി​യാ​യി ഈ ​ജ​യം. ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ല്‍ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ പി​എ​സ്ജി​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​യ​മാ​ണി​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഡി​ജോ​ണി​നെ​തി​രേ നേ​ടി​യ 8-0ന്‍റെ ​റി​ക്കാ​ര്‍ഡാ​ണ് പി​എ​സ്ജി തി​രു​ത്തി​യ​ത്. 1994ല്‍ ​ഫ്ര​ഞ്ച് ക​പ്പി​ല്‍ കോ​ട് ഷോ​ഡി​നെ​തി​രേ നേ​ടി​യ 10-0ന്‍റെ ​ജ​യ​മാ​ണ് പി​എ​സ്ജി​യു​ടെ ഏ​റ്റ​വും വ​ലി​യ ജ​യം. 1935-36 സീ​സ​ണി​ല്‍ സോ​ച​ക്‌​സ് വ​ല​ന്‍സീ​നെ​സി​നെ​തി​രേ നേ​ടി​യ 12-1ന്‍റെ ​ജ​യ​മാ​ണ് ഫ്ര​ഞ്ച് ലീ​ഗി​ലെ ഏ​റ്റ​വും വ​ലി​യ ജ​യം.


ചെ​ല്‍സി​യി​ല്‍നി​ന്ന് മോ​ണ​ക്കോ​യി​ലെ​ത്തി​യ സെ​സ് ഫാ​ബ്രി​ഗ​സി​ന് ടീ​മി​നൊ​പ്പ​മു​ള്ള ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ല്‍ തോ​ല്‍വി. മോ​ണ​ക്കോ​യെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് സ്രാ​സ്‌​ബോ പ​രാ​ജ​യ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.