അ​​ഞ്ചാം ഫൈ​​ന​​ലി​​ന്
അ​​ഞ്ചാം ഫൈ​​ന​​ലി​​ന്
Wednesday, March 20, 2019 12:19 AM IST
ബി​​രാ​​ത്ന​​ഗ​​ർ (നേ​​പ്പാ​​ൾ): തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം സാ​​ഫ് ക​​പ്പ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ ല​​ക്ഷ്യ​​മി​​ട്ട് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ഇ​​ന്ന് ഇ​​റ​​ങ്ങു​​ന്നു. 2010ൽ ​​സാ​​ഫ് ക​​പ്പ് ആ​​രം​​ഭി​​ച്ച​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ കി​​രീ​​ടം മ​​റ്റാ​​ർ​​ക്കും ന​​ല്കി​​യി​​ട്ടി​​ല്ല. അ​​ഞ്ചാം കി​​രീ​​ടം ല​​ക്ഷ്യ​​മാ​​ക്കി ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ൽ ആ​​ധി​​കാ​​രി​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

2016 സാ​​ഫ് ക​​പ്പ് ഫൈ​​ന​​ലി​​ന്‍റെ ആ​​വ​​ർ​​ത്ത​​ന​​മാ​​ണ് ഇ​​ന്നു ന​​ട​​ക്കു​​ന്ന സെ​​മി. 2016ൽ ​​ബം​​ഗ്ലാ​​ദേ​​ശി​​നെ 1-3നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഗ്രൂ​​പ്പ് ബി​​യി​​ൽ മാ​​ലി​​ദ്വീ​​പി​​നെ 0-6നും ​​ശ്രീ​​ല​​ങ്ക​​യെ 0-5നും ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ എ​​ത്തു​​ന്ന​​ത്. ബം​​ഗ്ലാ​ദേ​​ശ് ആ​​ക​​ട്ടെ ഗ്രൂ​​പ്പ് എ​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഭൂ​​ട്ടാ​​നെ 0-2നു ​​കീ​​ഴ​​ട​​ക്കി​​യ​​പ്പോ​​ൾ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ നേ​​പ്പാ​​ളി​​നോ​​ട് 0-3നു ​​തോ​​റ്റി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഒ​​ളി​​ന്പി​​ക്സ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഇ​​രു​​വ​​രും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങി​​യ​​പ്പോ​​ൾ 7-1ന് ​​ഇ​​ന്ത്യ ജ​​യി​​ച്ചി​​രു​​ന്നു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.45നാ​​ണ് ഇ​​ന്ത്യ-​​ബം​​ഗ്ലാ​​ദേ​​ശ് സെ​​മി പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.