സാ​ഫ് വ​നി​താ ഫു​ട്‌​ബോ​ള്‍ : അ​ഞ്ചാം കി​രീ​ട​ത്തി​ന് ഇ​ന്ത്യ
സാ​ഫ് വ​നി​താ ഫു​ട്‌​ബോ​ള്‍ : അ​ഞ്ചാം കി​രീ​ട​ത്തി​ന് ഇ​ന്ത്യ
Friday, March 22, 2019 12:40 AM IST
ബി​രാ​ത്‌​ന​ഗ​ര്‍ (നേ​പ്പാ​ള്‍): സാ​ഫ് വ​നി​താ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം കി​രീ​ടം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ ഇ​റ​ങ്ങു​ന്നു. 2010ല്‍ ​ആ​രം​ഭി​ച്ച ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ ഇ​ന്ത്യ കി​രീ​ടം ആ​ര്‍ക്കും വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല. സെ​മി ഫൈ​ന​ലി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​നു ത​ക​ര്‍ത്താ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഫൈ​ന​ലി​ലെ എ​തി​രാ​ളി​ക​ളാ​യ നേ​പ്പാ​ളും ഗ്രൂ​പ്പി​ല്‍ ഒ​രു മ​ത്സ​രം പോ​ലും പ​രാ​ജ​യ​പ്പെ​ടാ​തെ സെ​മി​യി​ല്‍ ക​ട​ക്കു​ക​യാ​യി​രു​ന്നു. സെ​മി​യി​ല്‍ ശ്രീ​ല​ങ്ക​യെ​യാ​ണ് നേ​പ്പാ​ള്‍ തോ​ല്‍പ്പി​ച്ച​ത്. ഇ​ന്ന് 2.45നാ​ണ് മ​ത്സ​രം.

ക​ഴി​ഞ്ഞ വ​ര്‍ഷം ശ്രീ​ല​ങ്ക​യി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ആ​തി​ഥേ​യ സ്ഥാ​ന​ത്തു​നി​ന്ന് ല​ങ്ക പി​ന്മാ​റി​യ​തോ​ടെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ഈ ​വ​ര്‍ഷ​മാ​യ​ത്.


ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​നി​ര ഫോ​മി​ലാ​ണ്. സെ​മി​യി​ല്‍ ര​ണ്ടു ഗോ​ള​ടി​ച്ച് ടോ​പ് സ്‌​കോ​റ​റാ​യ ഇ​ന്ദു​മ​തി ക​തി​രേ​ശ​ന്‍റെ ഗോ​ള​ടി മി​ക​വി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​ക​ള്‍. ഇ​തു​വ​രെ ഇ​ന്ത്യ 15 ഗോ​ള്‍ നേ​ടി.

2010, 2012, 2014 വ​ര്‍ഷ​ങ്ങ​ളി​ലും ഇ​ന്ത്യ-​നേ​പ്പാ​ള്‍ ഫൈ​ന​ലാ​യി​രു​ന്നു. തു​ട​ര്‍ച്ച​യാ​യി മൂ​ന്നു ത​വ​ണ ഇ​ന്ത്യ​ക്കു മു​ന്നി​ല്‍ കി​രീ​ടം അ​ടി​യ​റ​വു​വ​ച്ച നേ​പ്പാ​ള്‍ ആ​ദ്യ കി​രീ​ട​ത്തി​നാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.