കേരളവർമ കോളജിനു വെങ്കലം
Monday, April 15, 2019 12:11 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ദ​ക്ഷി​ണേ​ന്ത്യ​ൻ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ കോ​ള​ജി​ന് മൂ​ന്നാം സ്ഥാ​നം. മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ൽ കേ​ര​ള​വ​ർ​മ കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ഇ​ബി​യെ കീ​ഴ​ട​ക്കി. ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ 61-60നാ​യി​രു​ന്നു കേ​ര​ള​വ​ർ​മ കോ​ള​ജി​ന്‍റെ ജ​യം. മ​ത്സ​രം പ​കു​തി സ​മ​യം പി​ന്നി​ട്ട​പ്പോ​ൾ 35-23നു ​മു​ന്നി​ലാ​യി​രു​ന്നു കേ​ര​ള​വ​ർ​മ കോ​ള​ജ്. എ​ന്നാ​ൽ, ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച കെ​എ​സ്ഇ​ബി മൂ​ന്നാം ക്വാ​ർ​ട്ട​ർ അ​വ​സാ​നി​ച്ച​പ്പോ​ൾ 45-40ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.