ഇൻഡോറിലെ സ്കൂളിൽ 16 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു
Saturday, January 28, 2023 12:17 PM IST
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ സ്കൂളിൽ 16 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചു. ഇൻഡോർ ഉഷാ നഗർ സ്കൂളിലെ 11-ാം ക്ലാസ് വിദ്യാർഥിനി വൃന്ദ ത്രിപാഠിയാണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.
അടുത്ത ദിവസത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ പരിശീലനത്തിന് എത്തിയതായിരുന്നു വൃന്ദ. ക്ലാസിൽ കുഴഞ്ഞുവീണ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കനത്ത ശൈത്യം മൂലമാണ് കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചതെന്നാണ് ഡോക്ടർമാർ പറയുന്നത്. നേർത്ത ട്രാക് സ്യൂട്ടാണ് കുട്ടി ധരിച്ചിരുന്നത്.