ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു
ഔഗാഡൗഗിൽ ഫാദർലാൻഡ് ഡിഫൻസിന്റെ വൊളന്റിയർമാരായി എൻറോൾ ചെയ്യുന്നതിനായുള്ള അപേ ക്ഷയുമായി ആളുകൾ കാത്തുനിൽക്കുന്നു. ഫയൽ ചിത്രം.
Friday, December 9, 2022 6:20 PM IST
നൈമേ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇവരിൽ ഭൂരിഭാഗവും സായുധ സേനയെ പിന്തുണയ്ക്കുന്ന സിവിലിയൻ വൊള ന്റിയർമാരാണെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
മധ്യവടക്ക്-നോർത്ത് മേഖലയിൽ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. അതിനുശേഷം നടന്ന രണ്ട് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ നിരവധി ഭീകരരെ സായുധ സേന പിടികൂടിയതായി ഫാദർലാൻഡ് ഡിഫൻസിന്റെ ഉദ്യോഗസ്ഥൻ പറഞ്ഞു.