ബിവറേജസ് ഔട്ട്ലറ്റുകൾ ഇന്ന് നേരത്തെ അടയ്ക്കും; തുറക്കുന്നത് ഒക്ടോബർ മൂന്നിന്
Friday, September 30, 2022 11:11 AM IST
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം ഏഴിന് അടയ്ക്കുന്ന ബിവറേജസ് ഔട്ട്ലെറ്റുകള് ഇനി തുറക്കുന്നത് ഒക്ടോബർ മൂന്നിന്. അര്‍ധവാര്‍ഷിക കണക്കെടുപ്പായതിനാലാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്.
ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് അടഞ്ഞുകിടക്കും. എല്ലാ മാസവും ഒന്നിന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയാണ്.
ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാല്‍ അന്നും ബിവറേജസ് അടഞ്ഞുകിടക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ ബിവറേജസ് തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.