ദൂരദർശനിലെ ആദ്യകാല വാർത്താ അവതാരക ഗീതാജ്ഞലി അയ്യർ അന്തരിച്ചു
Wednesday, June 7, 2023 8:12 PM IST
ന്യൂഡൽഹി: ദൂരദർശനിലെ ആദ്യകാല ഇംഗ്ലീഷ് വാർത്താ അവതാരകരിലൊരാളായ ഗീതാജ്ഞലി അയ്യർ അന്തരിച്ചു. മൂപ്പതുവർഷത്തിലേറെ ദൂരദർശനിൽ ഇംഗ്ലീഷ് വാർത്ത അവതാരകയായി. 1971 ൽ ആണ് ഗീതാജ്ഞലി ദൂരദർശനിൽ ചേരുന്നത്.
മൂന്നു പതിറ്റാണ്ട് നീണ്ട കരിയറിൽ നാല് തവണ മികച്ച വാർത്ത അവതാരകയായി തെരഞ്ഞെടുക്കപ്പെട്ടു.