മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി
മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി
Sunday, February 4, 2024 7:25 AM IST
ന്യൂ​ഡ​ൽ​ഹി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ക്ഷേ​പ​ക​ര​മാ​യ പ്ര​സ്താ​വ​ന പോ​സ്റ്റ് ചെ​യ്ത​തി​ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ മ​ക​ൾ സു​ര​ണ്യ അ​യ്യ​ർ​ക്കെ​തി​രെ പോ​ലീ​സ് പ​രാ​തി.

2024 ജ​നു​വ​രി 20നും ​മ​റ്റ് തീ​യ​തി​ക​ളി​ലും സു​ര​ണ്യ അ​യ്യ​ർ വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ അ​ജ​യ് അ​ഗ​ർ​വാ​ൾ ആ​രോ​പി​ച്ചു.


ജ​നു​വ​രി 20ന് ​പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ക്ലി​പ്പി​ന്‍റെ ലി​ങ്കും അ​ദ്ദേ​ഹം ഡ​ൽ​ഹി സൈ​ബ​ർ ക്രൈം ​പോ​ലീ​സി​ൽ ന​ൽ​കി.​ അ​തി​നി​ടെ, അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​രാ​മ​ല​ല്ല​യു​ടെ 'പ്രാ​ൺ പ്ര​തി​ഷ്ഠ'​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ദ പോ​സ്റ്റ് പ​ങ്കു​വ​ച്ച​തി​ന് ഡ​ൽ​ഹി​യി​ലെ ജം​ഗ്‌​പു​ര എ​ക്സ്റ്റ​ൻ​ഷ​ന്‍റെ റ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (ആ​ർ​ഡ​ബ്ല്യു​എ) സു​ര​ണ്യ അ​യ്യ​രോ​ട് താ​മ​സം മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<