കെഎംഎസ്സിഎല് തീപിടിത്തം; മൗനം തുടര്‍ന്ന് ആരോഗ്യമന്ത്രി
Tuesday, May 30, 2023 3:03 PM IST
തിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുകളില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടിത്തത്തില്‍ മൗനം തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് മന്ത്രി ഇന്നും പ്രതികരിച്ചില്ല.
കെഎംഎസ്സിഎല് തീപിടിത്തത്തെക്കുറിച്ച് ഇന്ന് മറുപടി പറയാമെന്നാണ് മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ വിഷയത്തേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മന്ത്രി പറഞ്ഞു.
കെഎംഎസ്സിഎലിന്റെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഗോഡൗണുകളിലാണ് അടുത്തിടെ തീപിടിത്തമുണ്ടായത്. ഇതുവരെ ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല.
മൂന്നിടത്തും ബ്ലീച്ചിംഗ് പൗഡറാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് കെഎംഎസ്സിഎലിന്റെ വാദം. എന്നാല്‍ കെമിക്കല്‍ പരിശോധനയുടെ ഫലം വരും മുമ്പ് ബ്ലീച്ചിംഗ് പൗഡര്‍ പിന്‍വലിക്കാന്‍ കെഎംഎസ്സിഎല് വിതരണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.