മയപ്പെടാനും ഭയപ്പെടാനും ഇല്ല, എന്നാൽ പാർട്ടിക്ക് കീഴടങ്ങും: സി.ദിവാകരൻ
സ്വന്തം ലേഖകൻ
Saturday, October 1, 2022 12:07 PM IST
തിരുവനന്തപുരം: പ്രായപരിധി വിവാദത്തില്‍ സിപിഐയിൽ തന്‍റെ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന് സി.ദിവാകരൻ. മയപ്പെടാനും ഭയപ്പെടാനും ഇല്ലെന്നും പാര്‍ട്ടിക്ക് കീഴടങ്ങും പക്ഷെ നേതൃത്വത്തിന് അല്ലെന്നും ദിവാകരൻ പറഞ്ഞു.
താനും നേതൃത്വം ആണ് എന്നും സി.ദിവാകരൻ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുന്നതാണ് തന്‍റെ തീരുമാനം. ദേശീയ നേതൃത്വത്തിന്‍റെ കാര്യങ്ങള്‍ ഡി രാജയോട് ചോദിക്കണം.
സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ടാഗോർ ഹാളിലെ സമ്മേളന വേദിയിൽ സി.ദിവാകരൻ പതാക ഉയർത്തി. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും കാനം രാജേന്ദ്രന്‍ അവതരിപ്പിക്കും. വൈകുന്നേരം നടക്കുന്ന ഫെഡറലിസവും കേന്ദ്രസംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിലെ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും.
മൂന്നിന് സംസ്ഥാന സെക്രട്ടറിയും കൗണ്‍സില്‍ അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം അവസാനിക്കും.