വനിതാ ടിടിഇക്ക് നേരേ ആക്രമണം; ആന്‍ഡമാന്‍ സ്വദേശി പിടിയില്‍
Thursday, May 16, 2024 12:28 PM IST
വടകര: ട്രെയിനില്‍ വനിതാ ടിടിഇക്ക് നേരേ ആക്രമണം. മംഗലാപുരം- ചെന്നൈ എക്സ്പ്രസിലെ ടിടിഇ ആര്‍ദ്ര അനില്കുമാറിനെതിരേയാണ് കൈയേറ്റശ്രമം ഉണ്ടായത്. സംഭവത്തില്‍ ആന്‍ഡമാന്‍ സ്വദേശി മധുസൂദനന് നായരെ റെയില്‍വേ പോലീസ് പിടികൂടിയിട്ടുണ്ട്.
ബുധനാഴ്ച വൈകിട്ട് ട്രെയിന്‍ വടകരയില്‍ എത്തിയപ്പോഴാണ് സംഭവം. മറ്റൊരു യാത്രക്കാരന്റെ സീറ്റില്‍ ഇരുന്ന മധുസൂദനനോട് ടടിഇ ടിക്കറ്റ് ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ ഇയാള്‍ ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ചെന്നാണ് പരാതി.
പിന്നീട് കോഴിക്കോട് റെയില്‍വേ പോലീസാണ് ഇയാളെ പിടികൂടിയത്. കൃത്യനിര്‍വഹണം തടസപ്പെത്തിയതിന് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.