കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് 12 ന് സ്ഥാനമേൽക്കും
Friday, May 9, 2025 4:32 PM IST
തിരുവനന്തപുരം: നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 12 ന് സ്ഥാനമേൽക്കും. രാവിലെ 9.30 ന് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ കെ.സുധാകരൻ ചുമതല കൈമാറും.
മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. കെ.സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കിയതോടെയാണ് പേരാവൂര്‍ എംഎല്‍എയായ സണ്ണി ജോസഫിന് നറുക്കുവീണത്.
അടൂര്‍ പ്രകാശ് എംപിയാണ് പുതിയ യുഡിഎഫ് കണ്‍വീനർ. എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എംപി എന്നിവരെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായും ഹൈക്കമാൻഡ് നിയമിച്ചിരുന്നു.