കൊ​ല്ലം: ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ ത​ല​യ്ക്ക് ചു​റ്റി​ക കൊ​ണ്ട് അ​ടി​യേ​റ്റു. കൊ​ല്ലം അ​മൃ​തു​കു​ള​ങ്ങ​ര ശ്രീ ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പോ​ള​യ​ത്തോ​ട് സ്വ​ദേ​ശി ജി​ജി എ​ന്ന​യാ​ളും ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ രാ​ത്രി ജി​ജി​യു​ടെ നേ​തൃ​ത്വ​ലു​ള്ള സം​ഘം ക്ഷേ​ത്ര പ​രി​സ​ര​ത്തെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​ർ പ്ര​കാ​ശി​ന്‍റെ ത​ല​യ്ക്ക് ചു​റ്റി​ക കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ജി​ജി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.