തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് (കെ​സി​എ​ൽ) ട്വ​ന്‍റി-20 സീ​സ​ൺ 2025 താ​ര ലേ​ലം ഇ​ന്ന്. തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ന്‍​സി​യി​ല്‍ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ത്തു​ന്ന ലേ​ല​ത്തി​ന്‍റെ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി കെ​സി​എ​ൽ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലേ​ല​ന​ട​പ​ടി​ക​ൾ സ്റ്റാ‍​ർ ത്രീ ​ചാ​ന​ലി​ലൂ​ടെ​യും ഫാ​ൻ​കോ​ഡ് ആ​പ്പി​ലൂ​ടെ​യും ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും. ഐ​പി​എ​ൽ താ​ര​ലേ​ലം നി​യ​ന്ത്രി​ച്ചി​ട്ടു​ള്ള ചാ​രു ശ​ർ​മ്മ​യാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കെ​സി​എ​ൽ പ്ര​ഥ​മ സീ​സ​ണി​ൽ ഇ​ല്ലാ​തി​രു​ന്ന സ​ഞ്ജു സാം​സ​ൺ ഇ​ത്ത​വ​ണ​യു​ണ്ട്.

ലേ​ല​ത്തി​ൽ സ​ഞ്ജു​വി​നെ ഏ​തു ടീം ​സ്വ​ന്ത​മാ​ക്കും എ​ന്ന​തി​നാ​ണ് ആ​ര​ധാ​ക​രു​ടെ കാ​ത്തി​രി​പ്പ്. എ, ​ബി, സി ​കാ​റ്റ​ഗ​റി​യി​ലാ​യി 155 ക​ളി​ക്കാ​രാ​ണ് ഇ​ന്ന​ത്തെ ലേ​ല​ത്തി​നാ​യു​ള്ള​ത്. ബി​സി​സി​ഐ ഫ​സ്റ്റ് ക്ലാ​സ്, ലി​സ്റ്റ്എ, ഐ​പി​എ​ൽ എ​ന്നി​വ​യി​ൽ ക​ളി​ച്ചി​ട്ടു​ള്ള താ​ര​ങ്ങ​ളെ​യാ​ണ് എ ​കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മൂ​ന്ന് ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​രു​ടെ അ​ടി​സ്ഥാ​ന തു​ക.

അ​ണ്ട​ർ 19, അ​ണ്ട​ർ 23 വി​ഭാ​ഗ​ങ്ങ​ളി​ൽ ക​ളി​ച്ച ബി ​കാ​റ്റ​ഗ​റി​യി​ലെ താ​ര​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷ​വും ജി​ല്ലാ, സോ​ണ​ൽ, കെ​സി​എ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക​ളി​ച്ച സി ​കാ​റ്റ​ഗ​റി​യി​ലെ അം​ഗ​ങ്ങ​ൾ​ക്ക് 75000വു​മാ​ണ് അ​ടി​സ്ഥാ​ന തു​ക.