തൃശൂരിൽ പിക്കപ്പ് വാനിടിച്ച് അപകടം; പ്ലസ്ടു വിദ്യാർഥി മരിച്ചു
Saturday, July 5, 2025 11:47 AM IST
തൃശൂർ : പിക്കപ്പ് വാനിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു.പുതുക്കാട് വടക്കെ തൊറവ് മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണ ( 18) ആണ് മരിച്ചത്.
നന്തിക്കരയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. ട്യൂഷൻ കഴിഞ്ഞ് നടന്നുവരുമ്പോൾ പിക്കപ്പ് ഇടിക്കുകയായിരുന്നു. നന്തിക്കര സ്കൂളിലെ വിദ്യാർഥിയാണ് മരിച്ച വൈഷ്ണ.