സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യ്ക്ക് ഇ​ന്നു തി​രി​തെ​ളി​യും
സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യ്ക്ക് ഇ​ന്നു തി​രി​തെ​ളി​യും
Thursday, November 10, 2022 6:24 AM IST
കൊ​ച്ചി: സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ലെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് തു​ട​ങ്ങും. രാ​വി​ലെ 10.30ന് ​എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ആ​റു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ശാ​സ്ത്രം, സാ​മൂ​ഹ്യ ശാ​സ്ത്രം, പ്ര​വൃ​ത്തി​പ​രി​ച​യം, ഐ​ടി, ഗ​ണി​ത ശാ​സ്ത്രം തു​ട​ങ്ങി അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 154 ഇ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും.

എ​റ​ണാ​കു​ളം സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് സ്‌​കൂ​ളി​ല്‍ രാ​വി​ലെ 9.30ന് ​ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വ​ര്‍​ക്കിം​ഗ് മോ​ഡ​ലോ​ടെ മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​കും. തു​ട​ര്‍​ന്ന് സ്റ്റി​ല്‍ മോ​ഡ​ല്‍, റി​സ​ര്‍​ച്ച് ടൈ​പ്പ് പ്രോ​ജ​ക്ട്, ഇം​പ്രൊ​വൈ​സ്ഡ് എ​ക്‌​സ്പെ​രി​മെ​ന്‍റ്, സ​യ​ന്‍​സ് മാ​ഗ​സി​ന്‍, ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റി പ്രോ​ജ​ക്ട്, ടീ​ച്ചിം​ഗ് എ​യ്ഡ്, ടീ​ച്ചേ​ഴ്‌​സ് പ്രോ​ജ​ക്ട്, പ്രൈ​മ​റി വി​ഭാ​ഗം ടീ​ച്ചിം​ഗ് എ​യ്ഡ്, ടീ​ച്ചേ​ഴ്‌​സ് പ്രോ​ജ​ക്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും.

സെ​ന്‍റ് ആ​ന്‍റ​ണീ​സ് സ്‌​കൂ​ളി​ലാ​ണ് ഗ​ണി​ത ശാ​സ്ത്ര​മേ​ള. രാ​വി​ലെ 9.30ന് ​ത​ത്സ​മ​യ നി​ര്‍​മാ​ണ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് സിം​ഗി​ള്‍ പ്രോ​ജ​ക്ട്, ഗ്രൂ​പ്പ് പ്രോ​ജ​ക്ട്, ടീ​ച്ചിം​ഗ് എ​യ്ഡ്, മാ​ഗ​സി​ന്‍, പ്രൈ​മ​റി ടീ​ച്ചിം​ഗ് എ​യ്ഡ് മ​ത്സ​ര​ങ്ങ​ള്‍.


എ​റ​ണാ​കു​ളം ഗ​വ​ൺ​മെ​ന്‍റ് ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട് മു​ത​ല്‍ ജ​ന​റ​ല്‍ വി​ഭാ​ഗം പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള അ​ര​ങ്ങേ​റും. രാ​വി​ലെ മു​ത​ല്‍ ഐ​ടി മേ​ള​യും ന​ട​ക്കും. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ് ആ​ദ്യ​ദി​ന​മു​ള്ള​ത്.

തേ​വ​ര സേ​ക്ര​ഡ് ഹാ​ര്‍​ട്ട് സ്‌​കൂ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ത​ത്സ​മ​യ പ്ര​വൃ​ത്തി​പ​രി​ച​യ​മേ​ള മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. നാ​ളെ​യാ​ണ് ജ​ന​റ​ല്‍ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ള്‍. വൊ​ക്കേ​ഷ​ണ​ല്‍ എ​ക്‌​സ്‌​പോ മ​ത്സ​ര​ങ്ങ​ളും, പ്ര​ദ​ര്‍​ശ​ന​വി​പ​ണ​ന​വും രാ​വി​ലെ 10ന് ​എ​സ്ആ​ര്‍​വി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<