ഡിം​പി​ളി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​ക​ൾ വേ​ണ്ട; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ജെ​ഡി​യു
ഡിം​പി​ളി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​ക​ൾ വേ​ണ്ട; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ജെ​ഡി​യു
Friday, November 11, 2022 5:00 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മെ​യ്ൻ​പു​രി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ഡിം​പി​ൾ യാ​ദ​വി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്ക​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ്(ജെ​ഡി​യു).

മു​ലാ​യ​ത്തി​ന് ആ​ദ​ര​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ബി​ജെ​പി, ബി​എ​സ്പി മു​ത​ലാ​യ പാ​ർ​ട്ടി​ക​ൾ മെ​യ്ൻ​പു​രി​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​രു​തെ​ന്ന് ജെ​ഡി​യു നേ​താ​വ് കെ.​സി. ത്യാ​ഗി പറഞ്ഞു. ക​ർ​ഷ​ക​രു​ടെ നേ​താ​വാ​യ മു​ലാ​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​ർ അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന വോ​ട്ടെ​ടു​പ്പി​ന്‍റെ ഫ​ലം ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളോ​ടൊ​പ്പം ഡി​സം​ബ​ർ എ​ട്ടി​ന് പു​റ​ത്തു​വ​രും. സ​മാ​ജ്‌​വാ​ദി ശ​ക്തി​കേ​ന്ദ്ര​മാ​യ മെ​യ്ൻ​പു​രി​യി​ൽ ഡിംപിളിന് വി​ജ​യം ഏ​റെ​ക്കു​റെ ഉ​റ​പ്പാ​ണ്.
Related News
<