മു​ല്ല​പ്പെ​രി​യാ​റി​ൽ മ​രം മു​റി​ക്ക​ണം: ത​മി​ഴ്നാ​ട് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ
മു​ല്ല​പ്പെ​രി​യാ​റി​ൽ മ​രം മു​റി​ക്ക​ണം: ത​മി​ഴ്നാ​ട് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ൽ
Wednesday, November 16, 2022 10:56 PM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​റി​ൽ മ​രം മു​റി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ത​മി​ഴ്നാ​ട് വീ​ണ്ടും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് 15 മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മ​രം​മു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ൽ​കി​യ അ​നു​മ​തി പു​നഃ​സ്ഥാ​പി​ക്കാ​നും അ​ണ​കെ​ട്ട് ബ​ല​പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നും കേ​ര​ള​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Related News
<